ആൽബനി: അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപും ന്യൂയോർക്ക് സിറ്റി നിയുക്ത മേയർ സൊഹ്റാൻ മംദാനിയും വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തിയത് ന്യൂയോർക്ക് ഗവർണർ സ്ഥാനത്തേക്ക് മത്സരിക്കാനിരിക്കുന്ന റിപ്പബ്ലിക്കൻ പാർട്ടി പ്രതിനിധി എലിസ് സ്റ്റെഫാനിക്കിന് തിരിച്ചടിയാകുന്നു. മേയർ തിരഞ്ഞെടുപ്പു കാലത്ത് മംദാനിക്കെതിരെ രൂക്ഷമായ പ്രസ്‌താവനകൾ നടത്തിയ ട്രംപിന്റെ പിന്തുണ തനിക്കുണ്ടാവുമെന്ന പ്രതീക്ഷയിലായിരുന്നു സ്റ്റെഫാനിക്.
മംദാനിയുടെ ഭരണത്തിന് കീഴിൽ ന്യൂയോർക്കിൽ ജീവിക്കുന്നതിൽ തനിക്ക് ആശങ്കയില്ലെന്നും, തങ്ങൾക്കിരുവർക്കും പൊതുവായ വോട്ടർമാരുണ്ടെന്നും ട്രംപ് പറഞ്ഞിരുന്നു. നിയുക്ത മേയറുടെ രൂപത്തെ പോലും അദ്ദേഹം പ്രശംസിച്ചു. അതേസമയം, ട്രംപ് ഒരു ‘ഫാസിസ്റ്റ്’ ആണെന്ന് താൻ ഇപ്പോഴും വിശ്വസിക്കുന്നതായി എൻബിസിയോട് മംദാനി പറഞ്ഞു. മംദാനി ഒരു ‘ജിഹാദിസ്റ്റ്’ ആണെന്ന സ്റ്റെഫാനിക്കിൻ്റെ വാദം ആവർത്തിക്കാനും അദ്ദേഹം തയ്യാറായില്ല.
അതേസമയം, ഇതിനോട് വിയോജിപ്പുകളിൽ യോജിക്കുമെന്നാണ് സ്റ്റെഫാനിക് പ്രതികരിച്ചത്. ഈ സംഭവം തന്റെ പ്രചാരണത്തെ ബാധിക്കില്ലെന്ന് സ്റ്റെഫാനിക് പറഞ്ഞു. ഞാനെൻ്റെ പ്രസ്‌താവനയിൽ ഉറച്ചുനിൽക്കുന്നു. അദ്ദേഹം ഒരു ജിഹാദിസ്റ്റാണ്. ഈ വിഷയത്തിൽ ഞാനും പ്രസിഡന്റ് ട്രംപും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ട്. പക്ഷെ, ന്യൂയോർക്കിനെ കൂടുതൽ സുരക്ഷിതവും ചെലവ് കുറഞ്ഞതുമാക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. ആ രംഗത്ത് എനിക്ക് മികച്ച പ്രവർത്തന പരിചയവും ഭരണകൂടവുമായി നല്ല ബന്ധവുമുണ്ടെന്നും സ്റ്റെഫാനിക് കൂട്ടിച്ചേർത്തു.
Trump-Mamdani meeting; Setback for Elise Stefanik, who is running for governor










