ട്രംപ് – മംദാനി കൂടിക്കാഴ്ച ഉടൻ ? നോക്കാമെന്ന് യുഎസ് പ്രസിഡന്റ്

അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ന്യൂയോർക്ക് മേയറായി തെരഞ്ഞെടുത്ത സോഹ്റാൻ മംദാനിയെ ഉടൻ കാണുമെന്ന് അറിയിച്ചു. പലപ്പോഴും മംദാനിയെ “കമ്മ്യൂണിസ്റ്റ്” എന്ന് വിളിച്ച് വിമർശിച്ചിരുന്ന ട്രംപ്, വീണ്ടും നോക്കാം എന്നാണ് പറഞ്ഞത്. മംദാനി ജയിച്ചാൽ ന്യൂയോർക്ക് നശിക്കുമെന്ന് ട്രംപ് മുമ്പ് പ്രവചിച്ചിരുന്നു. ഉഗാണ്ടയിൽ ജനിച്ച് പിന്നീട് യു.എസ് പൗരത്വം നേടിയ മംദാനിയെ നാടുകടത്തുമെന്നും ഫെഡറൽ ഫണ്ടുകൾ പിടിച്ചെടുക്കുമെന്നും ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു.

എന്നാൽ, വിജയത്തിനുശേഷം ന്യൂയോർക്കിനെ ട്രംപിന്റെ അജണ്ടയ്ക്കെതിരെ നിലകൊള്ളുന്ന നഗരമാക്കുമെന്ന് മംദാനി വ്യക്തമാക്കിയിരുന്നുവെങ്കിലും ചുമതലയേറ്റ ശേഷം നഗരത്തിന് ഗുണകരമെങ്കിൽ വൈറ്റ് ഹൗസുമായി സഹകരിക്കാനും തയ്യാറാണെന്നും മംദാനി വ്യക്തമാക്കിയിരുന്നു. കൂടാതെ ഇതുവരെ ട്രംപിന്റെ പുതിയ പരാമർശങ്ങളെ കുറിച്ച് മംദാനിയുടെയോ കൂടെയുള്ളവരുടെയോ ഭാഗത്ത് നിന്ന് പ്രതികരണം ഉണ്ടായിട്ടില്ല.

അതേസമയം, ട്രംപ് പറഞ്ഞത് മംദാനിയെ കുറിച്ചാണെന്ന് വൈറ്റ് ഹൗസും സ്ഥിരീകരിച്ചു. എന്നാൽ കൂടിക്കാഴ്ചയ്ക്ക് ഇതുവരെ തീയതി നിശ്ചയിച്ചിട്ടില്ല ന്യൂയോർക്കിൽ എല്ലാം നല്ല രീതിയിൽ നടന്നാൽ മതിയെന്നതാണ് ഞങ്ങളുടെ നിലപാടെന്നും ട്രംപ് പറഞ്ഞു. മംദാനിയുടെ ജയത്തിന് ശേഷം ന്യൂയോർക്കിന് ലഭിക്കുന്ന ഫെഡറൽ ഫണ്ടുകൾ പരിശോധിക്കുകയാണ് ട്രംപ് സംഘം. ചില പദ്ധതികൾ താൽക്കാലികമായി നിർത്തിവയ്ക്കാനും സാധ്യതയുണ്ട് എന്നതാണ് റിപ്പോർട്ടുകൾ.

2025 സാമ്പത്തിക വർഷത്തിൽ ന്യൂയോർക്ക് നഗരത്തിന് ഏകദേശം 10 ബില്യൺ ഡോളർ ഫെഡറൽ ഫണ്ടുകൾ ലഭിച്ചിരുന്നു. വിദ്യാഭ്യാസം, ഹൗസിംഗ്, സോഷ്യൽ സർവീസുകൾ എന്നിവയ്ക്ക് വലിയ സഹായമായിരുന്നു ഇത്.

34 വയസ്സുള്ള മംദാനി മുൻ ഗവർണർ ആൻഡ്രൂ കുവോമോയെ തോൽപ്പിച്ചാണ് വിജയം കൈവരിച്ചിരിക്കുന്നത്. കുറഞ്ഞവാടക , സർവജന ശിശു പരിചരണം, സൗജന്യ ബസ് സർവീസ്, നഗരത്തിന്റെ സ്വന്തം സൂപ്പർമാർക്കറ്റുകൾ തുടങ്ങിയവയാണ് മംദനി പ്രധാന പദ്ധതികൾ. വലിയ കമ്പനികളും ഉയർന്ന വരുമാനക്കാരും നൽകുന്ന പുതിയ നികുതികളാണ് ധനസമാഹരണ മാർഗമായി ലക്ഷ്യമിടുന്നത്.

Trump-Mandani meeting soon? We will resolve it, says US President

More Stories from this section

family-dental
witywide