ഇനി ഖത്തറിനെ തൊഡ്രാ, പാക്കലാം! ഖത്തറിന് അമേരിക്കയുടെ സുരക്ഷാ ഉറപ്പ്; നിർണായക ഉത്തരവിൽ ഒപ്പുവച്ച് ട്രംപ്

വാഷിങ്ടൻ: ഖത്തറിനെതിരെ ഏതെങ്കിലും രാജ്യം ആക്രമണം നടത്തിയാൽ ശക്തമായ സൈനിക നടപടികൾ ഉൾപ്പെടെ സ്വീകരിക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ഇതുസംബന്ധിച്ച എക്സിക്യൂട്ടീവ് ഉത്തരവിൽ ട്രംപ് ഒപ്പുവച്ചു. ഖത്തറിന്റെ പരമാധികാരത്തിനോ അടിസ്ഥാന സൗകര്യങ്ങൾക്കോ നേരെയുള്ള ഏതൊരു ആക്രമണത്തെയും യുഎസ് ഭീഷണിയായി കണക്കാക്കുമെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. ഖത്തർ തലസ്ഥാനമായ ദോഹയിൽ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിനു പിന്നാലെയാണ് ഈ ഉത്തരവ് എന്നത് ശ്രദ്ധേയമാണ്.

ഖത്തറിൽ യുഎസിന്റെ സൈനിക താവളം സ്ഥിതി ചെയ്യുന്നുണ്ട്, ഇതിന്റെ ഭാഗമായി ഖത്തറിന്റെ സുരക്ഷ യുഎസ് ഉറപ്പാക്കുന്നു. എന്നാൽ, യുഎസിന്റെ സഖ്യകക്ഷിയായ ഇസ്രയേൽ ഖത്തറിന്റെ പരമാധികാരം ലംഘിച്ച് ദോഹയിൽ ആക്രമണം നടത്തിയിരുന്നു. ഈ ആക്രമണത്തെ തുടർന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു ഖത്തർ പ്രധാനമന്ത്രിയെ വിളിച്ച് മാപ്പ് പറഞ്ഞിരുന്നു. ട്രംപിന്റെ ഉത്തരവ് ഖത്തറിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനും പ്രദേശത്തെ സമാധാനം പുനഃസ്ഥാപിക്കുന്നതിനും നയതന്ത്ര, സാമ്പത്തിക, സൈനിക നടപടികൾ ആവശ്യമെങ്കിൽ സ്വീകരിക്കുമെന്ന് വ്യക്തമാക്കുന്നു.

ഈ ഉത്തരവ് ഖത്തറിനും യുഎസിനും ഇടയിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് കാണുന്നത്. ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ ആക്രമണം പ്രദേശത്തെ സ്ഥിതിഗതികൾ സങ്കീർണമാക്കിയിരുന്നു. ട്രംപിന്റെ ഈ നീക്കം, ഖത്തറിന്റെ സുരക്ഷയ്ക്ക് യുഎസ് നൽകുന്ന പ്രാധാന്യവും പ്രദേശത്തെ സ്ഥിരതയ്ക്കായുള്ള പ്രതിബദ്ധതയും ഊട്ടിയുറപ്പിക്കുന്നതാണ്.

More Stories from this section

family-dental
witywide