ദേ വീണ്ടും ട്രംപിന്‍റെ പ്രഹരം, സംശയം വേണ്ട, ഇക്കുറി ഇന്ത്യക്ക് തന്നെ! അതും ചബഹാർ തുറമുഖത്തിൽ; നീക്കം അടുത്തയാഴ്ച മോദി-ട്രംപ് കൂടിക്കാഴ്ച നടക്കാനിരിക്കെ

ന്യൂയോർക്ക്: ഇന്ത്യ ദശലക്ഷങ്ങൾ ചെലവഴിച്ച്‌ വികസിപ്പിക്കുന്ന ഇറാനിലെ ചബഹാർ തുറമുഖത്തിന്‌ നൽകിയ ഉപരോധ ഇളവുകൾ റദ്ദാക്കാനുള്ള നീക്കത്തിലാണ് അമേരിക്കൻ പ്രസിഡന്റ്‌ ഡോണൾഡ്‌ ട്രംപെന്ന് റിപ്പോർട്ട്. ഇന്ത്യയെ മധ്യേഷ്യൻ രാജ‍്യങ്ങളുമായി ബന്ധിപ്പിക്കുന്ന ചബഹാർ തുറമുഖത്തിൽ പണി വന്നാൽ അത് ഇന്ത്യക്ക് വലിയ പ്രഹരമാകും. തുറമുഖത്തിന്റെ സാമ്പത്തിക പ്രവർത്തനങ്ങളിൽ നിർണായക പങ്ക് വഹിച്ച ഇന്ത്യയെ സംബന്ധിച്ചടുത്തോളം അത് വലയി തിരിച്ചടിയുമാകും. പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്ത ആഴ്ച അമേരിക്ക സന്ദർശിക്കാനും ട്രംപുമായി കൂടിക്കാഴ്ച നടത്താനും തീരുമാനമായിരിക്കുന്ന പശ്ചാത്തലത്തിലാണ് നീക്കമെന്നതും ശ്രദ്ധേയമാണ്.

ഇറാന്റെ എണ്ണകയറ്റുമതിയ്‌ക്കുള്ള ഉപരോധം സമ്പൂർണ്ണമാക്കാൻ സമ്മർദ്ദനയം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായാണ്‌ ട്രംപ്‌ പുതിയ ഉപരോധ കരാറിൽ ഒപ്പിട്ടത്‌. ഇറാനുമായും അഫ്ഗാനിസ്ഥാനുമായും 2016-ലെ ത്രികക്ഷി കരാറിന് കീഴിലാണ് ചബഹാർ തുറമുഖത്ത് ഷാഹിദ് ബെഹെഷ്തി ടെർമിനൽ ഇന്ത്യ വികസിപ്പിച്ചത്. ഇറാനുമായി വ്യാപാര ഇടപാടുകളിൽ ഏർപ്പെടുന്നവർ ഉപരോധത്തിന്റെ അപകടസാധ്യതയെക്കുറിച്ച്‌ മനസിലാക്കണമെന്ന്‌ ബൈഡൻ ഭരണകൂടം അന്ന്‌ മുന്നറിയിപ്പ്‌ നൽകിയിരുന്നെങ്കിലും ചബഹാർ തുറമുഖം വികസിപ്പിക്കുന്നതിൽ ഇന്ത്യയ്‌ക്ക്‌ ഇളവ്‌ അനുവദിച്ചിരുന്നു. ഇതാണ്‌ ട്രംപിന്റെ പുതിയ ഉത്തരവിലൂടെ റദ്ദ്‌ ചെയ്യപ്പെടുന്നത്‌. വിഷയത്തിൽ പ്രതികരിക്കാൻ തയ്യാറാകാത്ത അധികൃതർക്കെതിരെ പ്രതിഷേധം വ്യാപകമാണ്‌.

More Stories from this section

family-dental
witywide