
സൈനികസഹായങ്ങള്‍ മരവിപ്പിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുമാനത്തിനെതിരെ രൂക്ഷമായി പ്രതികരിച്ച് യുക്രൈന്‍. റഷ്യയ്ക്ക് കീഴടങ്ങാൻ പ്രേരിപ്പിക്കുന്നതിന് തുല്യമാണ് അമേരിക്കൻ സൈനികസഹായങ്ങള്‍ മരവിപ്പിച്ച ട്രംപിന്റെ നടപടിയെന്നാണ് യുക്രൈൻ അഭിപ്രായപ്പെട്ടത്. യുക്രൈനിന്റെ തലസ്ഥാനമായ കീവടക്കം റഷ്യ കീഴടക്കുന്നതിലേയ്ക്കാകും കാര്യങ്ങള്‍ ചെന്നെത്തുകയെന്നും അമേരിക്കയോട് യുക്രൈൻ ചൂണ്ടിക്കാട്ടി.
തിങ്കളാഴ്ച ഓവല്‍ ഓഫീസില്‍ ട്രംപുമായി യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കിനടത്തിയ ചര്‍ച്ച അലസിപ്പിരിഞ്ഞതിനു പിന്നാലെയാണ് യുക്രെയ്‌നെ സമ്മര്‍ദ്ദത്തിലാക്കുന്ന നീക്കം ട്രംപ് നടത്തിയത്. യുക്രെയ്‌നെ റഷ്യയുമായുള്ള സമാധാന ചര്‍ച്ചകളിലേക്ക് തള്ളിവിടുക എന്നതാണ് ഇപ്പോഴുള്ള ട്രംപിന്റെ നീക്കത്തിനു പിന്നിലെ ലക്ഷ്യമെന്നാണ് വിലയിരുത്തലും.