റീഗൻ പരസ്യത്തിന് പ്രതികരിച്ച് ട്രംപ് ; കാനേഡിൻ ഉൽപ്പന്നങ്ങൾക്ക് തീരുവ വർധിപ്പിച്ചു

മുന്‍ യുഎസ് പ്രസിഡന്റ് റൊണാള്‍ഡ് റീഗനെ ഉൾപ്പെടുത്തി കനേഡിയന്‍ പ്രവിശ്യയായ ഒണ്ടേറിയോയിലെ ഭരണകൂടം പ്രക്ഷേപണം ചെയ്ത ആന്റി- താരിഫ് പരസ്യത്തെത്തുടർന്ന് കാനഡയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉൽപ്പന്നങ്ങൾക്ക് 10% അധിക തീരുവ ചുമത്തി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയുമായി നടത്തിയ ചര്‍ച്ചകൾക്ക് ശേഷം പരസ്യം പിന്‍വലിക്കുന്നു എന്ന് വ്യക്തമാക്കി ഒന്റാറിയോ പ്രീമിയര്‍ ഡഗ് ഫോര്‍ഡ് രംഗത്തെത്തിയിരുന്നു.

എന്നാൽ, ശനിയാഴ്ച ട്രൂത്ത് പോസ്റ്റില്‍ ട്രംപ് ഈ പരസ്യത്തെ “കബളിപ്പിക്കൽ” എന്ന് വിശേഷിപ്പിച്ച്, വസ്തുതാവിരുദ്ധമെന്ന് അറിഞ്ഞിട്ടും കാനഡ അത് വേൾഡ് സീരീസിന് മുമ്പ് നീക്കം ചെയ്യാതിരുന്നതായി വിമർശിച്ചു. എന്നാൽ, ടൊറന്റോ ബ്ലൂ ജയ്സും ലോസ് ആഞ്ചലസ് ഡോഡ്ജേഴ്സും പങ്കെടുക്കുന്ന വേൾഡ് സീരീസിനിടെ അത് പ്രദര്‍ശിപ്പിച്ചുവെന്നും ട്രംപ് ട്രൂത്ത് പോസ്റ്റില്‍ കുറിച്ചു.

യുഎസ് ഇതിനകം കാനേഡിൻ ഉൽപ്പന്നങ്ങൾക്ക് 35% തീരുവ ചുമത്തിയിട്ടുണ്ട്. ഇപ്പോൾ അതിന് 10 ശതമാനം കൂട്ടിയിരിക്കുകയാണ് ട്രംപ്. റീഗൻ 1987ൽ പറഞ്ഞ “താരിഫുകൾ എല്ലാം അമേരിക്കക്കാരെ ബാധിക്കുന്നു” എന്ന വാക്കുകൾ ഉപയോഗിച്ച പരസ്യം, റീഗൻ ഫൗണ്ടേഷൻ തെറ്റിദ്ധരിപ്പിക്കുന്നതും അനുമതിയില്ലാതെയുമാണെന്നും ട്രംപ് വിമർശിച്ചു.

കാനഡ തന്റെ തീരുവ നയത്തെക്കുറിച്ചുള്ള സുപ്രീംകോടതി കേസിനെ സ്വാധീനിക്കാൻ ശ്രമിക്കുകയാണെന്നും ട്രംപ് ആരോപിച്ചു. അമേരിക്കയുമായുള്ള വ്യാപാര ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ കാനഡ തയ്യാറെന്ന് കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി വ്യക്തമാക്കിയെങ്കിലും അമേരിക്കയുടെ വാണിജ്യ വകുപ്പോ വൈറ്റ്ഹൗസോ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.

Trump responds to Reagan ad; increases tariffs on Canadian products

More Stories from this section

family-dental
witywide