”എനിക്ക് എന്തെങ്കിലും സഹായം ചെയ്യാന്‍ കഴിയുമെങ്കില്‍, ‘ഞാന്‍ അവിടെ ഉണ്ടാകും”- ഇന്ത്യ-പാക് സംഘര്‍ഷം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ട്രംപ്

വാഷിംഗ്ടണ്‍: പഹല്‍ഗാമം ഭീകരാക്രമണത്തില്‍ പാക്കിസ്ഥാന് തിരിച്ചടി നല്കിയതോടെ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷങ്ങള്‍ വര്‍ദ്ധിച്ചുവരികയാണ്. ഇതിനിടെ ഇരുരാജ്യങ്ങള്‍ക്കുമിടയിലെ സംഘര്‍ഷം അവസാനിപ്പിക്കാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ”എന്തെങ്കിലും സഹായം ചെയ്യാന്‍ കഴിയുമെങ്കില്‍, ‘ഞാന്‍ അവിടെ ഉണ്ടാകും’ എന്ന് ട്രംപ് പറഞ്ഞു.

‘ഓ, ഇത് വളരെ ഭയാനകമാണ്. എന്റെ നിലപാട് ഞാന്‍ രണ്ട് രാജ്യങ്ങളോടും യോജിക്കുന്നു എന്നതാണ്. എനിക്ക് രണ്ടും നന്നായി അറിയാം, അവര്‍ അത് പരിഹരിക്കുന്നത് കാണണം. അവര്‍ നിര്‍ത്തുന്നത് കാണണം, അവര്‍ക്ക് ഇപ്പോള്‍ നിര്‍ത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. അവര്‍ പരസ്പരം പോരടിച്ചു, അതിനാല്‍ അവര്‍ക്ക് ഇപ്പോള്‍ നിര്‍ത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു. എനിക്ക് അവരെ രണ്ടുപേരെയും അറിയാം, ഞങ്ങള്‍ രണ്ട് രാജ്യങ്ങളുമായും നന്നായി പ്രവര്‍ത്തിക്കുന്നു”- ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ‘യുദ്ധ’ത്തെക്കുറിച്ചുള്ള ഒരു ചോദ്യത്തിന് മറുപടിയായി ട്രംപ് പറഞ്ഞു.

നേരത്തെ, ശത്രുത വളരെ വേഗത്തില്‍ അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ട്രംപ് പ്രതികരിച്ചിരുന്നു.

ഏപ്രില്‍ 22 ന് പഹല്‍ഗാമില്‍ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് പ്രതികാരമായി പാക് അധിനിവേശ കശ്മീരിലെയും പാക്കിസ്ഥാനിലെയും ഒമ്പത് ഭീകര കേന്ദ്രങ്ങള്‍ ഇന്ത്യ ബുധനാഴ്ച പുലര്‍ച്ചെ മിസൈല്‍ ആക്രമണത്തില്‍ തകര്‍ത്തിരുന്നു.

Also Read

More Stories from this section

family-dental
witywide