
വാഷിംഗ്ടണ്‍ : ദക്ഷിണ കൊറിയയില്‍ വ്യാഴാഴ്ച ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ്ങുമായുള്ള കൂടിക്കാഴ്ചയ്ക്ക് തയ്യാറെടുക്കുകയാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇതിനിടെ റഷ്യയ്ക്ക് ചൈന നല്‍കുന്ന പിന്തുണ കുറയ്ക്കാന്‍ ഷി ചിന്‍പിങ്ങിനുമേല്‍ സമ്മര്‍ദം ചെലുത്തണമെന്ന് ട്രംപിനോട് യുക്രെയ്ന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി ആവശ്യപ്പെട്ടു. ട്രംപുമായി ഫോണില്‍ സംസാരിക്കവേയാണ് സെലെന്‍സ്‌കി ഇക്കാര്യമുന്നയിച്ചത്. ഷി ചിന്‍പിങ്ങുമായി നടക്കുന്ന കൂടിക്കാഴ്ചയില്‍ റഷ്യ-യുക്രെയ്ന്‍ യുദ്ധം ചര്‍ച്ച ചെയ്യാന്‍ പദ്ധതിയുണ്ടെന്ന് ട്രംപ് സ്ഥിരീകരിച്ചിട്ടുണ്ട്.
‘ഷി ചിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തുന്നുണ്ടെങ്കില്‍, റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ചൈന കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് ധാരണയിലെത്താന്‍ സാധിച്ചാല്‍, അത് എല്ലാവര്‍ക്കും സഹായകരമാകുമെന്നു കരുതുന്നു. റഷ്യയില്‍ നിന്നുള്ള ഊര്‍ജ സ്രോതസുകളുടെ വിതരണം പരിമിതപ്പെടുത്തുന്നതിനുള്ള യുഎസ് നയത്തെ ഞങ്ങള്‍ പിന്തുണയ്ക്കുന്നു.’ – വാര്‍ത്താ സമ്മേളനത്തില്‍ സെലെന്‍സ്‌കി പറഞ്ഞു.
Trump says he will discuss Ukraine war with Xi, Zelensky demands pressure to reduce China’s support for Russia.














