ഡെമോക്രാറ്റുകൾക്ക് എതിരെ ഷട്ട്‌ഡൗൺ ഉപയോഗിക്കുമെന്ന് ട്രംപ് ; അവർ നിയന്ത്രിക്കുന്ന സംസ്ഥാനങ്ങൾക്കും നഗരങ്ങൾക്കും ഫെഡറൽ ഫണ്ട് കുറയ്ക്കും

ഡെമോക്രാറ്റുകൾ നിയന്ത്രിക്കുന്ന സംസ്ഥാനങ്ങൾക്കും നഗരങ്ങൾക്കും ഫെഡറൽ ഫണ്ടുകൾ കുറയ്ക്കാൻ സർക്കാരിന്റെ ഷട്ട്‌ഡൗൺ ഉപയോഗിക്കുമെന്ന് തുറന്ന് പറഞ്ഞ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. തന്റെ സോഷ്യൽ മീഡിയ പോസ്റ്റിലും ഒടുവിലത്തെ അഭിമുഖങ്ങളിലും ട്രംപ് “ഡെമോക്രാറ്റ് ഏജൻസികൾ” ലക്ഷ്യമിടുന്നുവെന്ന് തുറന്നുപറഞ്ഞിരുന്നു. പ്രൊജക്ട് 2025 കൺസർവറ്റീവ് പദ്ധതിയുമായി ബന്ധപ്പെടും ട്രംപ് തന്റെ സോഷ്യൽ മീഡിയ പോസ്റ്റിൽ പരാമർശിച്ചിരുന്നു. ഈ പദ്ധതിയിൽ, ഫെഡറൽ ഏജൻസികളുടെ ചില ഭാഗങ്ങൾ ദുര്‍ബലപ്പെടുത്തുകയും മറ്റു ചിലത് സ്വകാര്യവൽക്കരിക്കുമെന്നും പറയുന്നു.

സർക്കാരിന്റെ മൂല്യങ്ങളുമായി പൊരുത്തപ്പെടാത്ത, നികുതി നൽകുന്ന ജനങ്ങളുടെ പണത്തിന് നാശം വരുത്തുന്നവരെയാണ് ഡെമോക്രാറ്റിക് ഏജൻസികൾ എന്ന് ഞങ്ങൾ ഉദ്ദേശിക്കുന്നതെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവിറ്റ് പറഞ്ഞു. അതേസമയം, ബുധനാഴ്ച വൈറ്റ് ഹൗസ് ബ്രിഫിംഗിൽ, ട്രംപ് ഷട്ട്‌ഡൗൺ സമയത്ത് ഡെമോക്രാറ്റുകൾക്കെതിരായി നടപടി സ്വീകരിക്കുമെന്ന് മുൻകാലത്തും പറഞ്ഞതിനെ കുറിച്ച് മാധ്യമപ്രവർത്തകർ ജെ ഡി വാൻസിനോട് ചോദിച്ചപ്പോൾ ട്രംപ് ഒരു പാർട്ടിയെ ലക്ഷ്യമിടുന്നില്ലെന്നും ഫെഡറൽ ഏജൻസികളെ രാഷ്ട്രീയാധിഷ്ഠിതമായി ലക്ഷ്യമിടുന്നില്ലെന്നും വാൻസ് മറുപടി നൽകിയിരുന്നു. നാം ജനങ്ങളുടെ സർക്കാരാണ് ലക്ഷ്യമിടുന്നത്. അതിന്റെ അടിസ്ഥാന സേവനങ്ങൾ പ്രവർത്തനക്ഷമമായിരിക്കാൻ വേണ്ട നടപടികളാണ് സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഫെഡറൽ ഏജൻസികൾക്കുള്ള ഫണ്ടുകൾ കുറയ്ക്കാൻ അല്ലെങ്കിൽ അവ നീക്കം ചെയ്യാൻ അധികാരം പാർലമെന്റിന് മാത്രമാണെന്ന് ഭരണഘടനയും ഫെഡറൽ നിയമങ്ങളും വ്യക്തമാക്കുന്നുവെന്ന് നിയമ വിദഗ്ധരും ഫെഡറൽ യൂണിയനുകളും ചില ഡെമോക്രാറ്റ് നേതാക്കളും വ്യക്തമാക്കി. എന്നാൽ, സ്പീക്കർ മൈക്ക് ജോൺസൺ ട്രംപിന്റെ നിലപാടിനെ പിന്തുണച്ചു. അതേസമയം, വൈറ്റ് ഹൗസ് ട്രംപിന്റെ ഭീഷണികളുടെ നിയമാനുസൃതതയെക്കുറിച്ചും ചെലവ് എങ്ങനെയാണ് കുറയുക എന്നതിനെക്കുറിച്ചും കൂടുതൽ വിശദീകരണം നൽകുന്നില്ല.

More Stories from this section

family-dental
witywide