
വാഷിംഗ്ടണ്‍: ഹാര്‍വാഡ് സര്‍വ്വകലാശാലയുമായുള്ള തന്റെ പോരാട്ടത്തില്‍ ജയം തനിക്കുതന്നെയെന്ന് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. ലോകത്തിലെ മികച്ച സര്‍വകലാശാലകളില്‍ ഒന്നായ ഹാര്‍വാഡിനുള്ള കോടിക്കണക്കിന് രൂപയുടെ ധനസഹായം എടുത്തുകളയുമെന്നും അദ്ദേഹം വീണ്ടും ഭീഷണിമുഴക്കി.
‘ഹാര്‍വാഡില്‍ നിന്ന് മൂന്ന് ബില്യണ്‍ ഡോളര്‍ ഗ്രാന്റ് എടുത്ത് നമ്മുടെ നാട്ടിലെ ട്രേഡ് സ്‌കൂളുകള്‍ക്ക് നല്‍കുന്നതിനെക്കുറിച്ച് ഞാന്‍ ആലോചിക്കുന്നു,’ ട്രംപ് കൂടുതല്‍ വിശദാംശങ്ങള്‍ നല്‍കാതെ പറഞ്ഞു.
യുഎസിലെ ഏറ്റവും പഴക്കം ചെന്ന സര്‍വകലാശാലയായ ഹാര്‍വാഡില്‍ നിന്ന് വിദേശ വിദ്യാര്‍ത്ഥികളെ നീക്കം ചെയ്യുന്ന വിഷയവും അദ്ദേഹം വീണ്ടും ഉന്നയിച്ചു. ഹാര്‍വാഡ് വിദേശ വിദ്യാര്‍ത്ഥികളെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുന്നതിനായി കാത്തിരിക്കുകയാണെന്നും ട്രംപ് പറഞ്ഞു. ഹാര്‍വാഡി വിദേശ വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിക്കുന്നതിലുള് രോഷം പ്രകടിപ്പിക്കുകയും ഹാര്‍വാഡിനെതിരെ തന്റെ ഭരണകൂടം തന്നെജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിദേശ വിദ്യാര്‍ത്ഥികളെ ചേര്‍ക്കുന്നതില്‍ നിന്ന് ഹാര്‍വാഡിനെ തടയാന്‍ ട്രംപ് ഭരണകൂടം കഴിഞ്ഞ ആഴ്ച നീക്കം നടത്തിയിരുന്നു. വെള്ളിയാഴ്ച ഒരു യുഎസ് ജഡ്ജി ഈ ആഴ്ച വാദം കേള്‍ക്കുന്നതുവരെ ട്രംപ് ഭരണകൂടത്തിന്റെ ഉത്തരവ് താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ട്രംപിന് വലിയ തിരിച്ചടിയായിരുന്നു ഈ ഉത്തരവ്.