യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യ 100% തീരുവ കുറയ്ക്കാന്‍ തയ്യാറാണെന്ന് ട്രംപ്

വാഷിംഗ്ടണ്‍ : ലോകത്തെ ഞെട്ടിച്ച അമേരിക്കന്‍ തീരുവ യുദ്ധത്തിനിടെ അമേരിക്കന്‍ ഉല്‍പ്പന്നങ്ങള്‍ക്കുള്ള എല്ലാ തീരുവകളും പിന്‍വലിക്കാന്‍ ഇന്ത്യ വാഗ്ദാനം ചെയ്തതായി അവകാശപ്പെട്ട് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. എന്നാല്‍ ഒരു വ്യാപാര കരാര്‍ ഔപചാരികമാക്കാന്‍ അദ്ദേഹം തിടുക്കം കാട്ടിയില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. അതേസമയം, ഇത്തരത്തിലൊന്ന് സംഭവിച്ചാല്‍, ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്വ്യവസ്ഥയില്‍ നിന്നുള്ള ശ്രദ്ധേയമായ ഇളവായിരിക്കും ഇന്ത്യയുടെ ഭാഗത്തുനിന്നും ഉണ്ടാകുക.

എന്നാല്‍, ട്രംപിന്റെ അവകാശവാദത്തോട് പ്രതികരിച്ച വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ സങ്കീര്‍ണ്ണമായ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും ഒന്നും അന്തിമമല്ലെന്നും വ്യക്തമാക്കുന്നുണ്ട്. ” ഇന്ത്യയും യുഎസും തമ്മില്‍ വ്യാപാര ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇവ സങ്കീര്‍ണ്ണമായ ചര്‍ച്ചകളാണ്. എല്ലാം ശരിയാകുന്നതുവരെ ഒന്നും തീരുമാനിക്കപ്പെടുന്നില്ല. ഏതൊരു വ്യാപാര കരാറും പരസ്പരം പ്രയോജനകരമായിരിക്കണം; അത് രണ്ട് രാജ്യങ്ങള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കണം. വ്യാപാര കരാറില്‍ നിന്നുള്ള ഞങ്ങളുടെ പ്രതീക്ഷ അതായിരിക്കും. അത് ചെയ്യുന്നതുവരെ, അതിനെക്കുറിച്ചുള്ള ഏതൊരു വിധിയും അകാലമായിരിക്കും,” എസ് ജയശങ്കര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

വെള്ളിയാഴ്ച ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ഡോണള്‍ഡ് ട്രംപ് ഇന്ത്യയെക്കുറിച്ച് പരാമര്‍ശിച്ചത്. ‘അമേരിക്കയ്ക്കുള്ള അവരുടെ താരിഫുകളുടെ 100% കുറയ്ക്കാന്‍ അവര്‍ തയ്യാറാണെന്ന് നിങ്ങള്‍ക്കറിയാമോ?’ പ്രസിഡന്റ് ചോദിച്ചു.

ഇന്ത്യയുമായുള്ള വ്യാപരകരാറിനെ വളരെ അടുത്താണെന്ന് സൂചന നല്‍കിയ ട്രംപ് പക്ഷേ, തനിക്ക് തിടുക്കമില്ലെന്നും എല്ലാവരും ഞങ്ങളുമായി ഒരു കരാര്‍ ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നുവെന്നും എന്നാല്‍, എല്ലാവരുമായും കരാറുകള്‍ ഉണ്ടാക്കാന്‍’ താന്‍ പദ്ധതിയിടുന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു.

More Stories from this section

family-dental
witywide