ഇന്ത്യ – അമേരിക്ക വ്യാപാര കരാർ ഉടനെയെന്ന്  ട്രംപ് ; മോദിയോട് തനിക്ക് ബഹുമാനം

ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് തനിക്ക് വലിയ ബഹുമാനമാണുള്ളതെന്നും ഇന്ത്യ- യുഎസ് വ്യാപാര കരാർ ഉടൻ ഉണ്ടാക്കുമെന്നും ആവർത്തിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ദക്ഷിണ കൊറിയയിൽ ആപെക് സി ഇ ഒ-മാരുടെ യോഗത്തിൽ സംസാരിക്കവെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.

ഈ ആഴ്ചയുടെ തുടക്കത്തിൽ, മോദിയെ “മഹത്തായ വ്യക്തി” “മികച്ചസുഹൃത്ത്” എന്ന് വിശേഷിപ്പിച്ച ട്രംപ് ഇന്ത്യയുമായി ഞാൻ ഒരു വ്യാപാര കരാർ ഉണ്ടാക്കുകയാണ്, പ്രധാനമന്ത്രി മോദിയോട് എനിക്ക് വലിയ ബഹുമാനവും സ്നേഹവുമുണ്ട്. ഞങ്ങൾക്ക് മികച്ച ബന്ധമുണ്ടെന്നുമാണ് ട്രംപ് പറഞ്ഞത്.

അതേസമയം, ഇന്ത്യയ്ക്കും പാകിസ്ഥാനും മേൽ 250 ശതമാനം തീരുവ ചുമത്തുമെന്ന് താക്കീത് നൽകിയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം അവസാനിപ്പിച്ചതെന്നും ട്രംപ് വീണ്ടും ആവർത്തിച്ചു. ഇന്ത്യ- അമേരിക്ക വ്യാപാര കരാർ അന്തിമഘട്ടത്തിലാണെന്നാണ് റിപ്പോർട്ടുകൾ. ഇന്ത്യയ്ക്കുമേലുള്ള ഇറക്കുമതി തീരുവ 50 ശതമാനത്തിൽ നിന്നും 15 ശതമാനമായി കുറച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

Trump says India-US trade deal imminent; has respect for Modi

More Stories from this section

family-dental
witywide