ട്രംപിന്റെ വെടിനിർത്തൽ പ്രഖ്യാപനത്തിലും രക്ഷയില്ല, ഗാസയിൽ ഇസ്രയേൽ ആക്രമണം തുടരുന്നു? 30 പലസ്തീനികൾ കൊല്ലപ്പെട്ടെന്നും റിപ്പോർട്ട്

വാഷിംഗ്ടൺ: യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്, ഇസ്രായേൽ 60 ദിവസത്തെ വെടിനിർത്തലിന് സമ്മതിച്ചതായി പ്രഖ്യാപിച്ചെങ്കിലും, ഗാസയിൽ ഇസ്രായേൽ നടത്തിയ ആക്രമണം തുടരുന്നുവെന്ന് റിപ്പോർട്ട്. ട്രംപിന്‍റെ വെടിനിർത്തൽ പ്രഖ്യാപനത്തിന് ശേഷം ഗാസയിൽ കുറഞ്ഞത് 109 പലസ്തീനികൾ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ടുകൾ പറയുന്നത്.

2023 ഒക്ടോബർ 7 ന് ഹമാസിന്റെ ആക്രമണത്തെ തുടർന്ന് ആരംഭിച്ച സംഘർഷം അവസാനിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇന്ന് ട്രംപിന്‍റെ ഭാഗത്ത് നിന്നുണ്ടായ വെടിനിർത്തൽ പ്രഖ്യാപനത്തെ ലോകം കണ്ടത്. എന്നാൽ ആക്രമണം അവസാനിപ്പിച്ചതായി ഇസ്രയേൽ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

ഖത്തർ, ഈജിപ്ത് എന്നിവയുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചകളിൽ ഇസ്രായേൽ “നിർണായക വ്യവസ്ഥകൾ” അംഗീകരിച്ചതായി ട്രംപ് തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലിലാണ് പോസ്റ്റ് ചെയ്തത്. എന്നാൽ, ഈ പ്രഖ്യാപനത്തിന് ശേഷവും, ഗാസയിലെ ഖാൻ യൂനിസിലും മറ്റ് പ്രദേശങ്ങളിലും ഇസ്രായേൽ വ്യോമാക്രമണങ്ങൾ തുടർന്നതായി ആരോഗ്യ ഉദ്യോഗസ്ഥർ അറിയിച്ചു. ഹമാസാകട്ടെ ട്രംപിന്‍റെ വെടിനിർത്തൽ നിർദ്ദേശം പഠിച്ചുവരികയാണെന്നും, യുദ്ധം പൂർണമായി അവസാനിപ്പിക്കുകയും ഇസ്രായേൽ ഗാസയിൽ നിന്ന് പിന്മാറുകയും ചെയ്യുന്ന ഒരു കരാർ ലക്ഷ്യമിടുന്നതായും പ്രസ്താവിച്ചു.

More Stories from this section

family-dental
witywide