ഗാസയിൽ പ്രതീക്ഷയുടെ പുലരികൾ; അടുത്ത മൂന്ന് ആഴ്ചയ്ക്കുള്ളില്‍ ഗാസയിലെ ഇസ്രയേല്‍ ആക്രമണം അവസാനിക്കുമെന്ന് ട്രംപ്

വാഷിങ്ടണ്‍: ഇസ്രയേൽ ഗാസയിൽ നടത്തുന്ന ആക്രമണം അടുത്ത രണ്ടോ മൂന്നോ ആഴ്ചയ്ക്കുള്ളില്‍ അവസാനിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അന്താരാഷ്ട്ര രോഷം വര്‍ധിക്കുന്നതിനാല്‍ ഇസ്രയേല്‍ യുദ്ധം അവസാനിപ്പിക്കണമെന്ന് ട്രംപ് ആവശ്യപ്പെട്ടു. വിശപ്പിനും മറ്റ് പ്രശ്‌നങ്ങള്‍ക്കുമിടയില്‍ ആളുകള്‍ കൊല്ലപ്പെടുകയാണെന്നും സംഭവത്തില്‍ താന്‍ സന്തോഷവാനല്ലെന്നും ഈ പേടി സ്വപ്‌നം മുഴുവന്‍ അവസാനിപ്പിക്കണമെന്നും ട്രംപ് പറഞ്ഞു.

ഗാസയില്‍ അവശേഷിക്കുന്ന ഇസ്രയേല്‍ ബന്ദികളെ മോചിപ്പിക്കാനുള്ള തന്റെ ശ്രമത്തെ കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു. നാസ്സര്‍ ആശുപത്രിയില്‍ നടന്ന, അഞ്ച് മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 21 പേര്‍ കൊല്ലപ്പെട്ട ആക്രമണത്തെ ട്രംപ് അപലപിച്ചിരുന്നു. കഴിഞ്ഞ ദിവസം ആശുപത്രിക്ക് നേരെ ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന്റെ രക്ഷാപ്രവര്‍ത്തനം നടക്കുന്നതിനിടയിലും ആക്രമണങ്ങള്‍ നടന്നിരുന്നു. 2023 ഒക്ടോബര്‍ ഏഴ് മുതല്‍ ഗാസയിൽ ഇതുവരെ കുറഞ്ഞത് 274 മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്യുന്നു.

More Stories from this section

family-dental
witywide