
വാഷിംഗ്ടണ്‍ : ഗ്രീന്‍ലാന്‍ഡ് സ്വന്തമാക്കണമെന്ന ആഗ്രഹം വീണ്ടും പ്രകടിപ്പിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ‘ലോകസമാധാനത്തിനായി’ അമേരിക്ക ഗ്രീന്‍ലാന്‍ഡ് ഏറ്റെടുക്കേണ്ടതുണ്ടെന്ന് ട്രംപ് വെള്ളിയാഴ്ച പറഞ്ഞു.
‘ഞങ്ങള്‍ അമേരിക്കയുടെ സമാധാനത്തെക്കുറിച്ചല്ല സംസാരിക്കുന്നത്. ലോകസമാധാനത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. ഞങ്ങള്‍ അന്താരാഷ്ട്ര സുരക്ഷയെക്കുറിച്ചാണ് സംസാരിക്കുന്നത്,’ വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സും മറ്റ് യുഎസ് ഉദ്യോഗസ്ഥരും ഗ്രീന്‍ലാന്‍ഡിലെ ഒരു സൈനിക താവളം സന്ദര്‍ശിക്കുമ്പോള്‍ ട്രംപ് വൈറ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞതിങ്ങനെ.
ഉത്തര അറ്റ്‌ലാന്റിക്ക് സമുദ്രത്തില്‍ ഡെന്മാര്‍ക്കിനു കീഴിലുള്ള ഒരു സ്വയംഭരണ ദ്വീപാണ് ഗ്രീന്‍ലാന്‍ഡ്. കാനഡയുടെ വടക്ക്-കിഴക്കായാണ് ഗ്രീന്‍ലാന്‍ഡ് സ്ഥിതിചെയ്യുന്നത്. ലോകത്തിലെ ഏറ്റവും വലിയ ദ്വീപായ ഗ്രീന്‍ലാന്‍ഡ് സ്വന്തമാക്കാനുള്ള അമേരിക്കയുടെ മോഹം ട്രംപ് മുമ്പേ പ്രകടിപ്പിച്ചിട്ടുണ്ട്.
ട്രംപ് ജൂനിയറിന്റെ ഗ്രീന്‍ലന്‍ഡ് സന്ദര്‍ശനവും ഇപ്പോള്‍ യുഎസ് ഉന്നത ഉദ്യോഗസ്ഥരുടെ സന്ദര്‍ശനവും ചര്‍ച്ചയാകുന്നുണ്ട്. അതിനിടെയാണ് ട്രംപ് തന്റെ മോഹം ആവര്‍ത്തിക്കുന്നത്.