വാഷിങ്ടൺ: ഗാസ വെടിനിർത്തൽ നിലവിൽ വന്നതോടെ അടുത്തയാഴ്ച ഇസ്രയേൽ സന്ദർശിക്കാനൊരുങ്ങി അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ഇസ്രയേലും ഹമാസും കരാറിൽ ഒപ്പുവെച്ചതോടെ വെള്ളിയാഴ്ച ഉച്ചയ്ക്ക് പകുതിയോടെ താത്ക്കാലിക തർക്കവിരാമം പ്രാബല്യത്തിൽ വന്നിരുന്നു. ഇതേ തുടർന്നാണ് ട്രംപ് അടുത്ത ആഴ്ച്ച ഇസ്രയേൽ സന്ദർശിക്കുന്നത്. ട്രംപിന് കെനസ്സറ്റിൽ (ഇസ്രയേലി പാർലമെന്റ്) സംസാരിക്കാൻ ക്ഷണമുണ്ട്.
അതേസമയം, ഗാസയിൽ നിന്ന് പിൻവാങ്ങുന്നതിനായി അമേരിക്ക 200 സൈനികരെ നിരീക്ഷണത്തിനായി അയക്കും. ഈജിപ്ത്, ഖത്തർ, തുർക്കി, യുഎഇ എന്നിവിടങ്ങളിൽ നിന്നുമുള്ള സൈന്യങ്ങളും സമാധാനസംരക്ഷകരായി പ്രവർത്തിക്കാനാണ് സാധ്യത. ഉടമ്പടിയുടെ ഭാഗമായി ഗാസയിൽനിന്ന് ഇസ്രയേൽ സൈന്യം പിന്മാറിത്തുടങ്ങി. ആയിരത്തോളം പലസ്തീൻ തടവുകാരെ വിട്ടയക്കും. ഇതിന് പകരമായി 48 ഇസ്രയേൽ തടവുകാരെയും വിട്ടയക്കും.














