നരേന്ദ്ര മോദി, പുടിൻ, ഷീ ജിൻപിംഗ് ചിത്രം പങ്കുവെച്ച് ട്രംപ് ; ഇന്ത്യയും റഷ്യയും ഇരുണ്ട ചൈനയുടെ പക്ഷത്തെത്തി

നരേന്ദ്ര മോദി, പുടിൻ, ഷീ ജിൻപിംഗ് എന്നിവർ ഒരുമിച്ചു നിൽക്കുന്ന ചിത്രം പങ്കുവെച്ച് പരിഹാസവുമായി അമേരിക്കാൻ പ്രസിഡൻ്റ് ഡോണാൾഡ് ട്രംപിന്‍റെ ട്രൂത്ത് സോഷ്യൽ പോസ്റ്റ്. ഇന്ത്യയും റഷ്യയും ഇരുണ്ട ചൈനയുടെ പക്ഷത്തെത്തിയെന്നും മൂന്ന് രാജ്യങ്ങൾക്കും സമ്പദ് സമൃദ്ധി നേരുന്നുവെന്നും ട്രംപ് പരിഹസിച്ചു. ചൈനയിലെ ടിയാൻജിനിൽ നടന്ന ഷാങ്ഹായ് കോർപ്പറേഷൻ ഓർഗനൈസേഷൻ (എസ്‍സിഒ) ഉച്ചകോടിയിൽ ഒരുമിച്ച് നിൽക്കുന്ന മൂന്ന് രാജ്യങ്ങളുടെയും നേതാക്കളുടെ ചിത്രം പങ്കുവെച്ചാണ് ട്രംപ് പോസ്റ്റുമായി എത്തിയിരിക്കുന്നത്.

ഇന്ത്യയെയും റഷ്യയെയും നമ്മൾ കൂടുതൽ ഇരുണ്ട ചൈനയിലേക്ക് നഷ്ടപ്പെടുത്തിയെന്ന് തോന്നുന്നു. അവർക്ക് ദീർഘവും സമൃദ്ധവുമായ ഒരു ഭാവി ഉണ്ടാകട്ടെ! എന്നാണ് ട്രംപിൻ്റെ സോഷ്യൽ മീഡിയ കുറിപ്പ്. ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് ആതിഥേയത്വം വഹിച്ച ടിയാൻജിൻ എസ്‍സിഒ ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിനും ഉൾപ്പെടെ നിരവധി ലോക നേതാക്കളാണ് പങ്കെടുത്തത്. ഇന്ത്യ- അമേരിക്ക തീരുവ പ്രശ്നം രൂക്ഷമായിരിക്കവേയായിരുന്നു എസ്‍സിഒ ഉച്ചകോടി നടന്നത്. അമേരിക്ക ഇന്ത്യയ്ക്ക് 50 ശതമാനം തീരുവയാണ് ചുമത്തിയിരിക്കുന്നത്.

More Stories from this section

family-dental
witywide