‘ട്രംപിന് നൊബേൽ നൽകണം’, ഇസ്രയേലിലെ കർഷകർ വയലിൽ കുറിച്ച വരികൾ വൈറൽ

വർഷങ്ങളായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് സമാധാനത്തിനുള്ള നോബൽ സമ്മാനം കൊതിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ ഈ വിഷയത്തെക്കുറിച്ചുള്ള ചർച്ചകൾക്ക് ചൂടുപിടിച്ചിട്ടുണ്ട്. ഈ വർഷത്തെ അഭിമാനകരമായ അവാർഡ് ജേതാവിനെ പ്രഖ്യാപിക്കാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കി നിൽക്കുന്നത്. നിരവധി പോസ്റ്റുകൾകളാണ് സോഷ്യൽ മീഡിയയിൽ നിറയുന്നത്. അക്കൂട്ടത്തിൽ ട്രംപിന് സമ്മാനം നൽകണമെന്ന ആവശ്യക്കാരുണ്ടെങ്കിലും വ്യത്യസ്തമായൊരു വീഡിയോ ശ്രദ്ധനേടുന്നുണ്ട്.

ഹമാസ് സമാധാന കരാറിൻറെ ആദ്യഘട്ടത്തിന് സമ്മതംമൂളിയതോടെ ശേഷിക്കുന്ന ഇസ്രയേൽ ബന്ദികൾ തിരികെ വരുമെന്ന ശുഭ പ്രതീക്ഷകളും പരന്നു. ഇതോടെ ഇസ്രായേലിലെ കർഷകർ ട്രംപിനുള്ള പിന്തുണ കാണിക്കുന്ന ഒരു വ്യത്യസ്തമായ വീഡിയോയുമായി രംഗത്തെത്തി. ട്രാക്ടറുകൾ ഉപയോഗിച്ച് ഒരു വലിയ വയലിൽ അവർ ട്രംപിനുവേണ്ടി ഒരു സന്ദേശം എഴുതി. “നൊബേൽ 4 ട്രംപ്” എന്നായിരുന്നു വീഡിയോയിലുള്ളത്.

യോം കിപ്പൂർ യുദ്ധത്തിലെ ഒരു കൂട്ടം സൈനികരാണ് വയലിൽ ഈ സന്ദേശം സൃഷ്ടിച്ചതെന്ന് പ്രാദേശിക റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു. 1973 ൽ ഇസ്രായേലും ഈജിപ്തിന്റെയും സിറിയയുടെയും നേതൃത്വത്തിലുള്ള അറബ് രാജ്യങ്ങളുടെ സഖ്യവും തമ്മിലാണ് യോം കിപ്പൂർ യുദ്ധം നടന്നത്.

സമാധാനത്തിനുള്ള നൊബേൽ സമ്മാനം ട്രംപിന് നൽകണമെന്ന ആവശ്യവുമായി അദ്ദേഹത്തിൻ്റെ അനുകൂലികളും രംഗത്തുണ്ട്. എന്നാൽ 2025 ജനുവരിവരെയുള്ള കാലയളവാണ് പുരസ്കാരത്തിന് പ്രധാനമായും വിലയിരുത്തകയെന്നതിനാൽ ട്രംപിന് ഇക്കുറി നൊബേൽ സമ്മാനം കിട്ടാനുള്ള സാധ്യത കുറവാണെന്ന വിലയിരുത്തൽ ഉയരുന്നുണ്ട്.

More Stories from this section

family-dental
witywide