
വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് സുപ്രീം കോടതിയിൽ വീണ്ടും തിരിച്ചടി. അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവിൽനിന്ന് ഗവർണർ ലിസ കുക്കിനെ പുറത്താക്കിയ നടപടിയിൽ സുപ്രീം കോടതി ലിസ കുക്കിനെ ഫെഡറൽ റിസർവ് ഗവർണറായി തുടരാൻ അനുവദിച്ചു. അതേസമയം, ഗവർണർ സ്ഥാനത്ത് നിന്ന് കുക്കിനെ പുറത്താക്കുന്നതിൽ നിന്ന് ട്രംപിന് കോടതി വിലക്കേർപ്പെടുത്തുകയും ചെയ്തു.
കോടതിയുടെ ഈ ഉത്തരവ് ട്രംപ് ഭരണകൂടത്തിൻ്റെ കുക്കിനെ പുറത്താക്കാനുള്ള ശ്രമങ്ങൾക്ക് തിരിച്ചടിയായി. കേസിലെ വാദം കേൾക്കൽ സുപ്രീം കോടതി ജനുവരിയിലേക്കും ലിസ കുക്കിനെ ഗവർണർ സ്ഥാനത്തു നിന്ന് പുറത്താക്കാൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട ട്രംപിന്റെ വാദങ്ങൾ ജനുവരിയിലും കോടതി കേൾക്കും. കീഴ്കോടതിയുടെ ലിസ കുക്കിനെ ഗവർണർ സ്ഥാനത്ത് നിലനിർത്തുന്നതിന് അനുകൂലമായ വിധി തടയണോ എന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
കേന്ദ്രബാങ്കിന്റെ്റെ ഗവർണറെ ഒരു പ്രസിഡന്റ്, പദവിയിൽനിന്ന് നീക്കുന്നത് അമേരിക്കയുടെ ചരിത്രത്തിൽ ആദ്യമായിരുന്നു. ഓഗസ്റ്റിൽ ട്രംപ് ഭവന വായ്പാച്ചട്ടങ്ങളിൽ ബോധപൂർവം തെറ്റായ വിവരങ്ങൾ നൽകിയെന്ന് ആരോപിച്ചാണ് ഫെഡറൽ റിസർവിന്റെ ഗവർണറാകുന്ന ആദ്യ കറുത്ത വർഗക്കാരിയായ അമേരിക്കൻ വനിതകൂടിയായ ലിസാ കുക്കിനെ പുറത്താക്കിയത്. ഇതിന് പിന്നാലെയാണ് ലിസാ കുക്ക് കോടതിയെ സമീപിച്ചത് . തുടർന്ന് ലിസയ്ക്ക് അനുകൂലമായ കീഴ്ക്കോടതി വിധിക്കെതിരെയായിരുന്നു ട്രംപ് സുപ്രീം കോടതിയെ സമീപിച്ചത്.