ഇന്ത്യയുള്‍പ്പെടെയുളള ബ്രിക്‌സ് രാജ്യങ്ങള്‍ക്ക് 10 % അധിക തീരുവ : വീണ്ടും ഭീഷണിയുമായി ട്രംപ്

വാഷിംഗ്ടണ്‍ : ഇന്ത്യയുള്‍പ്പെടെയുളള ബ്രിക്സ് രാജ്യങ്ങള്‍ക്ക് 10 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തുമെന്ന് യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണി. ബ്രിക്സ് രൂപീകരിച്ചത് ഡോളറിനെ തരംതാഴ്ത്താനും അമേരിക്കയെ ഉപദ്രവിക്കാനുമാണെന്നും വൈറ്റ് ഹൗസില്‍ മാധ്യമങ്ങളോട് പ്രതികരിക്കവെ ട്രംപ് പറഞ്ഞു.

ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, ദക്ഷിണകൊറിയ, മ്യാന്‍മര്‍, ലാവോസ്, തായ്ലന്‍ഡ്, ജപ്പാന്‍… തുടങ്ങിയ രാജ്യങ്ങള്‍ക്കുമേല്‍ ഉയര്‍ന്ന താരിഫ് നിരക്കുകള്‍ ചുമത്തുമെന്ന് കാട്ടിയുള്ള കത്ത് ട്രംപ് ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ചിരുന്നു. പിന്നാലെയാണ് ബ്രിക്സ് രാജ്യങ്ങള്‍ക്ക് അധിക തീരുവ ഏര്‍പ്പെടുത്തുമെന്ന പ്രഖ്യാപനം വന്നിരിക്കുന്നത്. ഇന്ത്യ അടക്കം സ്ഥാപക അംഗങ്ങളായിട്ടുള്ള ബ്രിക്‌സ് രാജ്യങ്ങളുടെ ഉച്ചകോടിക്കിടെയും ട്രംപ് ആരോപണം ഉന്നയിച്ചിരുന്നു. അമേരിക്കന്‍ വിരുദ്ധ നയങ്ങളെ ബ്രിക്‌സ് പിന്തുണയ്ക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.

അതേസമയം, അമേരിക്കയുമായി പുതിയ വ്യാപാരക്കരാര്‍ ഓഗസ്റ്റ് ഒന്നിന് മുന്‍പ് ഉണ്ടാക്കിയില്ലെങ്കില്‍ അധിക തീരുവ ഏര്‍പ്പെടുത്തുമെന്ന് മറ്റ് വ്യാപാര സഖ്യകക്ഷികളായ രാജ്യങ്ങള്‍ക്ക് ട്രംപ് ഭീഷണി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബ്രിട്ടണും ചൈനയുമായി ഇതിനകം വ്യാപാരക്കരാര്‍ ഉണ്ടാക്കിയെന്നും ഇന്ത്യയുമായി ചര്‍ച്ചകള്‍ നടക്കുകയാണെന്നും ട്രംപ് അറിയിച്ചിട്ടുണ്ട്.

More Stories from this section

family-dental
witywide