ഇസ്രയേല്‍ പാര്‍മെന്റിനെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ന് അഭിസംബോധന ചെയ്യും. ഈജിപ്തിലെ ഷാം അല്‍ ഷെയ്ഖില്‍ സമാധാന ഉച്ചകോടിയിലും പങ്കെടുക്കും. മോചിപ്പിക്കപ്പെട്ട ബന്ദികളുമായും കുടുംബാംഗങ്ങളുമായും കൂടിക്കാഴ്ച നടത്തിയശേഷമാകും ട്രംപ് ഈജിപ്തിലെ ഷാം അല്‍ ഷെയ്ഖില്‍ നടക്കുന്ന അന്താരാഷ്ട്ര സമാധാന ഉച്ചകോടിയില്‍ പങ്കെടുക്കുക.
അതേസമയം, ഇസ്രയേലും ഹമാസും ഉച്ചകോടിയില്‍ പങ്കെടുക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്, ഈജിപ്ത് പ്രസിഡന്റ് അബ്ദുള്‍ ഫത്താ അല്‍ സിസി, ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മെര്‍, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ തുടങ്ങി 20 ലോകനേതാക്കള്‍ ഉച്ചകോടിയില്‍ പങ്കെടുക്കും. ഇന്ത്യയെ പ്രതിനിധീകരിച്ച് കേന്ദ്ര വിദേശകാര്യസഹമന്ത്രി കീര്‍ത്തി വര്‍ധന്‍ സിംഗ് ആകും ഉച്ചകോടിയില്‍ പങ്കെടുക്കുക.















