ട്രംപ്ആർഎക്സ്; ഫാർമസ്യൂട്ടിക്കൽ മരുന്നുകൾക്ക് വെബ്സൈറ്റുമായി ട്രംപ്, കുറഞ്ഞ വിലയിൽ ഇനി നേരിട്ട് മരുന്നുകൾ വാങ്ങാം

കുറഞ്ഞ വിലയിൽ ഫൈസറിന്റെ മരുന്നുകൾ നേരിട്ട് ഉപഭോക്താക്കൾക്ക് ലഭ്യമാക്കാൻ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ഇതിനായി ഫൈസറുമായി ചൊവ്വാഴ്ച ഒരു കരാറിൽ ഏർപ്പെട്ടുവെന്ന് ട്രംപ് പ്രഖ്യാപിച്ചു. ഇതിനായി ഫെഡറൽ ഗവൺമെന്റ് ട്രംപ്ആർഎക്സ് (TrumpRx.gov )എന്ന വെബ്‌സൈറ്റ് പുറത്തിറക്കി. വെബ്സൈറ്റ് വഴി ഇനി കുറഞ്ഞ വിലയിൽ മരുന്നുകൾ ലഭ്യമാകും. മറ്റ് മരുന്ന് നിർമ്മാതാക്കളുമായും സമാനമായ കരാറുകൾ തയ്യാറാക്കുന്നുണ്ടെന്നും ട്രംപ് പറഞ്ഞു.

അമേരിക്കക്കാർക്ക് ഇൻഷുറൻസ് ഇല്ലാതെ തന്നെ വെബ്സൈറ്റ് മുഖേന നേരിട്ട് കുറഞ്ഞ വിലയിൽ മരുന്നുകൾ വാങ്ങാൻ സാധിക്കും. രാജ്യത്തെ ചെറിയ വരുമാനം ഉള്ള ആളുകൾക്കും മെഡിക്കൽ സേവനം ലക്ഷ്യമിട്ടാണ് ഇത് നടപ്പാകുന്നത്. ഇത് ആരോഗ്യ രംഗത്തെ ശക്തമായ ചുവടുവെപ്പാകുമെന്നും ട്രംപ് പറഞ്ഞു. 2026 ആദ്യത്തോടെ വെബ്‌സൈറ്റ് ആരംഭിക്കാൻ ലക്ഷ്യമെന്ന് വൈറ്റ് ഹൗസ് ഉന്നത ഉദ്യോഗസ്ഥനും മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, നിരവധി യുഎസ് ഫാർമസ്യൂട്ടിക്കൽ കമ്പനികളെ പ്രതിനിധീകരിക്കുന്ന ഫാർമ ഗ്രൂപ്പും, 2026 ജനുവരിയിൽ നേരിട്ടുള്ള ഉപഭോക്തൃ വിൽപ്പനയ്ക്കായി തിങ്കളാഴ്ച സമാനമായ ഒരു വെബ്‌സൈറ്റ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് TrumpRX വെബ്സൈറ്റും പ്രഖ്യാപിച്ചിരിക്കുന്നത്. മാത്രമല്ല മറ്റു രാജ്യങ്ങളിൽ നിന്ന് വരുന്ന ബ്രാൻഡഡ് മരുന്നുകൾക്ക് 100 ശതമാനം ഇറക്കുമതി ചുങ്കം ഇന്നു മുതൽ കൂട്ടിയിരിക്കുന്ന സാഹചര്യത്തിൽ യുഎസിലെ മരുന്നു വിപണിയിൽ വിലവർധനക്കുള്ള സാഹചര്യം നിലനിൽക്കുന്നുണ്ട്.

More Stories from this section

family-dental
witywide