ട്രംപിന്റെ 35% തീരുവ പ്ര്യഖ്യാപനം: ‘നമ്മുടെ ബിസിനസുകളെ പ്രതിരോധിക്കുന്നത്’ തുടരുമെന്ന് കാര്‍ണി

ന്യൂഡല്‍ഹി : കാനഡയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് 35% തീരുവ ചുമത്തിയ യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെതിരെ കനേഡിയന്‍ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണ്. തന്റെ സര്‍ക്കാര്‍ ‘കാനഡയുടെ ബിസിനസുകളെ പ്രതിരോധിക്കുന്നത്’ തുടരുമെന്നായിരുന്നു കാര്‍ണിയുടെ പ്രതികരണം.

വടക്കേ അമേരിക്കയില്‍ ഫെന്റനൈല്‍ തടയുന്നതില്‍ കാനഡ നിര്‍ണായക പുരോഗതി കൈവരിച്ചിട്ടുണ്ടെന്നും ഇരു രാജ്യങ്ങളിലെയും ജീവനെയും സമൂഹത്തെയും രക്ഷിക്കാന്‍ യുഎസുമായി പ്രവര്‍ത്തിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്നും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെ കാര്‍ണി പറഞ്ഞു.

കാനഡയുടെ വ്യാപാര നയങ്ങളും മയക്കുമരുന്നായ ഫെന്റനൈലിന്റെ ഒഴുക്കും യുഎസിനെ ബാധിക്കുന്ന നിരവധി ഗുരുതരമായ പ്രശ്നങ്ങളില്‍ ഒന്നാണെന്ന് ട്രംപ് പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയായി . വടക്കേ അമേരിക്കയില്‍ ഫെന്റനൈലിന്റെ വിപത്ത് തടയുന്നതില്‍ കാനഡ നിര്‍ണായക പുരോഗതി കൈവരിച്ചു. നമ്മുടെ രണ്ട് രാജ്യങ്ങളിലെയും ജീവന്‍ രക്ഷിക്കുന്നതിനും സമൂഹങ്ങളെ സംരക്ഷിക്കുന്നതിനും യുഎസുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നത് തുടരുമെന്നും അദ്ദേഹം എടുത്തു പറഞ്ഞു.

”അമേരിക്കയുമായുള്ള നിലവിലെ വ്യാപാര ചര്‍ച്ചകളിലുടനീളം, കനേഡിയന്‍ സര്‍ക്കാര്‍ നമ്മുടെ തൊഴിലാളികളെയും ബിസിനസുകളെയും ഉറച്ചുനിന്നു പ്രതിരോധിച്ചു. ഓഗസ്റ്റ് 1 എന്ന പുതുക്കിയ സമയപരിധിയിലേക്ക് പ്രവര്‍ത്തിക്കുമ്പോള്‍ ഞങ്ങള്‍ അങ്ങനെ തുടരും. വടക്കേ അമേരിക്കയില്‍ ഫെന്റനൈലിന്റെ വിപത്ത് തടയുന്നതില്‍ കാനഡ നിര്‍ണായക പുരോഗതി കൈവരിച്ചു. നമ്മുടെ രണ്ട് രാജ്യങ്ങളിലെയും ജീവന്‍ രക്ഷിക്കുന്നതിനും സമൂഹങ്ങളെ സംരക്ഷിക്കുന്നതിനും യുഎസുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നത് തുടരാന്‍ ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്, ”കാര്‍ണിയുടെ എക്‌സ് പോസ്റ്റ്.

More Stories from this section

family-dental
witywide