
ഇന്ത്യ റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങുന്നത് നിർത്തിയെന്നും, ഇതാണ് റഷ്യയെ അമേരിക്കയുമായി ചർച്ചകൾക്ക് തയ്യാറാവാൻ പ്രേരിപ്പിച്ചതെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്, അവകാശവാദം തള്ളി കേന്ദ്ര സർക്കാർ. ട്രംപിന്റെ ഈ വാദം ശരിയല്ലെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. ഇന്ത്യ-റഷ്യ എണ്ണ വ്യാപാരം തുടരുന്നുണ്ടെന്നും ട്രംപിന്റെ പ്രസ്താവന തെറ്റിദ്ധാരണാജനകമാണെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
ഇന്ത്യയുടെ ഊർജ ആവശ്യങ്ങൾക്കായി റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി തുടർന്നും പ്രധാന പങ്ക് വഹിക്കുന്നുണ്ട്. റഷ്യയുമായുള്ള വ്യാപാര ബന്ധം തുടരുന്നതിനാൽ, അമേരിക്കയുമായുള്ള ചർച്ചകളെ ഇത് ബാധിച്ചിട്ടില്ലെന്നും കേന്ദ്രസർക്കാർ വ്യക്തമാക്കി. ട്രംപിന്റെ അവകാശവാദം രാഷ്ട്രീയ പ്രേരിതമാണെന്നും, ഇന്ത്യയുടെ ഊർജ നയത്തെ തെറ്റായി ചിത്രീകരിക്കാനുള്ള ശ്രമമാണെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.