
വാഷിങ്ടൻ : പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന നിര്‍ണായക കാബിനറ്റ് യോഗത്തില്‍ പുതിയ സമഗ്ര പദ്ധതിക്ക് രൂപം നല്‍കി. അമേരിക്കന്‍ കാര്‍ഷിക മേഖല നേരിടുന്ന രൂക്ഷമായ തൊഴിലാളി ക്ഷാമത്തിനും നിലവിലുള്ള H-2A വീസ പ്രോഗ്രാമിന്റെ സങ്കീര്‍ണ്ണതകള്‍ക്കും പരിഹാരം കാണാന്‍ ലക്ഷ്യപ്പെട്ട യോഗത്തിലാണ്
‘അമേരിക്കന്‍ ഹാര്‍വെസ്റ്റ് ഇനിഷ്യേറ്റീവ് (American Harvest Initiative) എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതിയ്ക്ക് രൂപം നൽകിയിരിക്കുന്നത്
അമേരിക്ക ഫസ്റ് നയത്തിന്റെ ഭാഗമായി രാജ്യത്തിന്റെ ഭക്ഷ്യ ഉത്പാദനം വര്‍ധിപ്പിക്കേണ്ടത് അത്യാവശമാണെന്ന് യോഗത്തില്‍ പ്രസിഡന്റ് ട്രംപ്, നിയമപരമായ മാര്‍ഗങ്ങളിലൂടെ കര്‍ഷകര്‍ക്ക് പിന്തുണ നല്‍കുമെന്നും വൃക്തമാക്കി. പദ്ധതിയുടെ വിശദമായ രൂപരേഖ ഉടന്‍ കോണ്‍ഗ്രസിന്റെ പരിഗണനയ്ക്ക് സമര്‍പ്പിക്കും. രാജ്യത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്കും ഭക്ഷൃസുരക്ഷയ്ക്കും നിര്‍ണായകമായ ഈ പദ്ധതിക്ക് രാഷ്രീയ ഭേദമന്യേ പിന്തുണ ലഭിക്കുമെന്ന് കരുതുന്ന വൈറ്റ് ഹൗസ് വൃത്തങ്ങള്‍ രാജ്യത്തെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനും പതിറ്റാണ്ടുകളായി പ്രതിസന്ധിയിലായ കര്‍ഷകരെ സഹായിക്കാനും ലക്ഷ്യമിട്ടുള്ള താണ് ഇതെന്നും അറിയിച്ചു. രാജ്യത്തെ 2.4 ദശലക്ഷത്തോളം കാര്‍ഷിക ജോലികള്‍ ചെയ്യാന്‍ സ്വദേശികള്‍ വിമുഖത കാണിക്കുന്ന സാഹചര്യത്തില്‍ ഈ പദ്ധതി അനിവാര്യമാണെന്ന് സര്‍ക്കാര്‍ വിലയിരുത്തൽ.
നിലവിലെ സീസണല്‍ വീസയ്ക്ക് പകരം മൂന്ന് വര്‍ഷം വരെ കാലാവധിയുള്ള പുതിയ ‘അഗ്രി-വര്‍ക്കര്‍’ വീസ അവതതരിപ്പിക്കുന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത. കൂടാതെ കര്‍ഷകര്‍ക്ക് തൊഴിലാളികളെ എളുപ്പത്തില്‍ കണ്ടെത്താനും അപേക്ഷിക്കാനും കാര്യക്ഷമമായ ഒരു ഡിജിറ്റല്‍ പ്ലാറ്റ്ഫോം സ്ഥാപിക്കും. ഇത് നിലവിലെ ബ്യൂറോക്രാറ്റിക് കാലതാമസം ഒഴിവാക്കാന്‍ സഹായിക്കും. പദ്ധതിയുടെ സുതാര്യതയും സുരക്ഷയും ഉറപ്പാക്കുന്നതിനായി, രാജ്യത്തേക്ക് വരുന്ന എല്ലാ തൊഴിലാളികള്‍ക്കും കര്‍ശനമായ ബയോമെട്രിക് തിരിച്ചറിയല്‍ സംവിധാനം ഏര്‍പ്പെടുത്തും. ഇത് അനധികൃതമായി രാജ്യത്ത് തങ്ങുന്നത് തടയാന്‍ ലക്ഷൃമിടുന്നു. തൊഴിലാളികള്‍ക്ക് കൃത്യമായ വേതനവും സുരക്ഷിതമായ തൊഴില്‍ സാഹചര്യങ്ങളും ഉറപ്പാക്കാനുള്ള കര്‍ശന വ്യവസ്ഥകളും ഈ പദ്ധതിയുടെ ഭാഗമാണ്.
എന്നാൽ ട്രംപിന്റെ പുതിയ നിര്‍ദ്ദേശത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. കര്‍ഷക സംഘടനകള്‍ ഈ നീക്കത്തെ സ്വാഗതം ചെയ്യുമ്പോള്‍ കുടിയേറ്റ വിഷയത്തില്‍ കര്‍ശന നിലപാടുള്ള ഒരു വിഭാഗം ഇതിനെ സംശയത്തോടെ കാണുന്നത്. തൊഴിലാളി വീസയുടെ ദുരുപയോഗത്തിന് ഇത് കാരണമാകുമോ എന്ന് സംശയിക്കുന്നുണ്ട്. അതേ സമയം, അമേരിക്കന്‍ ഫാം ബ്യൂറോ ഫെഡറേഷന്റെ റിപ്പോര്‍ട്ട് പ്രകാരം, രാജ്യത്തെ കാര്‍ഷിക തൊഴിലാളികളില്‍ പകുതിയിലധികം പേരും വിദേശത്ത് ജനിച്ചവരാണ്. തൊഴിലാളി ക്ഷാമം മൂലം പ്രതിവര്‍ഷം ശരാശരി 3.1 ബില്യൻ ഡോളർ ഡോളറിന്റെ കാര്‍ഷിക വിളകള്‍ നശിച്ചുപോകുന്നുവെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.