വാഷിംങ്ടൺ: അമേരിക്കയിൽ ട്രംപ് സർക്കാർ തുടരുന്ന ഷട്ട്ഡൗൺ ഇരുപത്തിയൊന്നാം ദിവസമാകുമ്പോൾ ശമ്പളം ലഭിക്കാത്തതിൽ വലിയ പ്രതിസന്ധിയിലായി ലക്ഷക്കണക്കിന് സർക്കാർ ജീവനക്കാർ. സർക്കാർ ചെലവുകൾക്കായുള്ള ധനാനുമതി ബിൽ പാസാകാതെ വന്നതോടെ വിവിധ മേഖലകൾ സ്തംഭിച്ച അവസ്ഥയിലാണ്. സെനറ്റിൽ അവതരിപ്പിച്ച ധനാനുമതി ബില്ല് പരാജയപ്പെട്ടതോടെയാണ് അവശ്യ സർവീസുകൾ ഒഴികെയുള്ള എല്ലാ സർക്കാർ സ്ഥാപനങ്ങളുടെയും പ്രവർത്തനം സ്തംഭിച്ചത്.
അടച്ചുപൂട്ടൽ കാരണം സര്‍ക്കാര്‍ സേവനങ്ങള്‍ നിലയ്ക്കുന്നത് സാധാരണക്കാരേയും ബാധിച്ചിട്ടുണ്ട്. ഇത്തവണ ഭരണപക്ഷമായ റിപ്പബ്ലിക്കൻ പാർട്ടിക്കും പ്രതിപക്ഷമായ ഡെമോക്രാറ്റുകൾക്കും സെനറ്റിൽ പുതിയ സാമ്പത്തിക വർഷത്തേക്ക് ഫണ്ട് അനുവദിക്കുന്ന ബിൽ ഒക്ടോബർ ഒന്നിന് മുൻപ് പാസാക്കാൻ കഴിയാതോടെയാണ് രാജ്യം അടച്ചുപൂട്ടലിലേക്ക് നീങ്ങിയത്.
Trump’s shutdown; millions of government employees go unpaid













