
ന്യൂഡല്‍ഹി : അമേരിക്കയുടെ തീരുവ യുദ്ധത്തിനു പിന്നാലെ ഇന്ത്യയുമായുള്ള ബന്ധത്തിന് മാറ്റം വന്നതായി കോണ്‍ഗ്രസ്. തീരുവ വിഷയത്തില്‍ വിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ നിന്നും ഇന്ത്യ – യു.എസ് ബന്ധം വഷളായിട്ടുണ്ടെന്ന് വ്യക്തമാണെന്ന് ജയറാം രമേശ് പറഞ്ഞു.
അമേരിക്കയുമായുള്ള ബന്ധത്തിന് ഇന്ത്യ വലിയ വില നല്‍കേണ്ടിവരുമെന്ന പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവനകള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി മറുപടി പറയണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
ചൈന അമേരിക്ക പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങള്‍ ഇന്ത്യക്ക് വെല്ലുവിളിയായി മാറിയിരിക്കുന്നു എന്നും ജയ്‌റാം രമേശ് തന്റെ വിമര്‍ശനത്തില്‍ ചൂണ്ടിക്കാട്ടി. ഇന്ത്യ പാക്ക് സംഘര്‍ഷത്തില്‍ മധ്യസ്ഥത വഹിച്ചെന്ന് ട്രംപ് ആവര്‍ത്തുന്ന കാര്യവും അദ്ദേഹം പരാമര്‍ശിച്ചു. ട്രംപ് 30ലധികം തവണ ഇത് ആവര്‍ത്തിച്ച് പറഞ്ഞെന്നും പക്ഷേ പ്രധാനമന്ത്രി മോദി ഇതുവരെ ഇതിന് മറുപടി പറയാന്‍ തയ്യാറായില്ലെന്നും ജയറാം രമേശ് വിമര്‍ശിച്ചു.