
ന്യൂഡല്‍ഹി : യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ഭരണകൂടം ജാപ്പനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ തീരുവ ഒരു ‘ദേശീയ പ്രതിസന്ധി’യാണെന്ന് പ്രധാനമന്ത്രി ഷിഗെരു ഇഷിബ. തീരുവയുമായി ബന്ധപ്പെട്ട ആഘാതം ലഘൂകരിക്കുന്നതിനായി വിവിധ കക്ഷികളുമായി ചര്‍ച്ച നടത്താന്‍ തയ്യാറെടുക്കുകയാണ് അദ്ദേഹം.
അമേരിക്കയുടെ അടുത്ത സഖ്യകക്ഷിയായ ജപ്പാനിലെ സ്ഥാപനങ്ങളാണ് അമേരിക്കയിലെ ഏറ്റവും വലിയ നിക്ഷേപകര്‍, എന്നാല്‍ ട്രംപ് വ്യാഴാഴ്ച പ്രഖ്യാപിച്ച അധിക തീരുവ പ്രകാരം ജപ്പിനില്‍ നിന്നുള്ള ഇറക്കുമതിക്ക് 24 ശതമാനം അധിക തീരുവയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.















