തെരഞ്ഞെടുപ്പ് സമയത്ത് പുറത്തിറങ്ങിയ പോറ്റിയെ കയറ്റിയെ പാട്ടിനെതിരായ പരാതിയിൽ പ്രതികരിച്ച് കെ സി വേണുഗോപാൽ എം പി. തോൽവിയുടെ കാരണം കണ്ടെത്താതെ പാട്ട് എഴുതിയ കുട്ടികളെകൾക്ക് എതിരെ കേസ് എടുക്കാൻ മെനക്കെടുന്നുവെന്നും പാട്ടിലും വർഗീയത കാണുന്നു. തിരഞ്ഞെടുപ്പ് തോൽവിയുടെ യഥാർത്ഥ കാരണം കണ്ടെത്തണമെന്നും കെ സി വേണുഗോപാൽ പ്രതികരിച്ചു.
സിപിഎം വീണ്ടും വീണ്ടും കുഴിയിലേക്ക് വീഴുന്നു. പാട്ട് കൊണ്ടാണോ തിരഞ്ഞെടുപ്പ് വിജയിക്കുന്നത്. സോണിയ ഗാന്ധി, നരേന്ദ്ര മോദി, പിണറായി വിജയൻ എന്നിവരെ കുറിച്ച് എന്തെല്ലാം പാട്ട് എഴുന്നുവെന്നും കെ സി വേണുഗോപാൽ പറഞ്ഞു. നാഷ്ണൽ ഹെറാൾഡ് കേസിൽ ഇ.ഡിയുടെ മുഖത്ത് ഏറ്റ കനത്ത പ്രഹരമാണ് വിധിയെന്നും വിസി നിയമനത്തിലെ സർക്കാർ ഗവർണർ ധാരണയിൽ ആശ്ചര്യകരം എന്നേ പറയാൻ പറ്റൂവെന്നും കെ സി വേണുഗോപാൽ പറഞ്ഞു.
ജോസ് കെ മാണിയുടെ യുഡിഎഫ് പ്രവേശത്തിൽ ഒറ്റ അഭിപ്രായം. മുന്നണി വികസനം യുഡിഎഫ് ഔപചാരികമായി ചേർന്ന് തീരുമാനിക്കും. സ്വർണകൊള്ളയിലെ വ്യവസായിയുടെ മൊഴി, ഗൗരവതരമായ വിഷയങ്ങളിൽ ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ അന്വേഷണം നടക്കും എന്ന് പ്രതീക്ഷിക്കുന്നുവെന്നും അയ്യപ്പൻറെ സ്വർണ്ണം കട്ടവരെല്ലാം തുറന്നു കാട്ടപ്പെടുവെന്നും അതുവരെ പോരാട്ടം തുടരുമെന്നും കെ സി വേണുഗോപാൽ കൂട്ടിച്ചേർത്തു.
Trying to file a case against the children who wrote the song pottiye – KC Venugopal













