
ന്യൂഡൽഹി: പാകിസ്ഥാനിലും പാക് അധിനിവേശ കശ്മീരിലും തീവ്രവാദ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇന്ത്യൻ സായുധ സേന നടത്തിയ ആക്രമണങ്ങളെ തുടർന്ന് ഇസ്ലാമാബാദിനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് തുർക്കി രംഗത്ത്. പാക്കിസ്ഥാനോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്ന ആദ്യ രാജ്യമാണ് തുർക്കി.
തുർക്കിധനമന്ത്രി ഹക്കൻ ഫിദാൻ പാക്ക് ധനമന്ത്രി ഇഷാക് ധറിനെ വിളിച്ചതായി പാകിസ്ഥാൻ വിദേശകാര്യ മന്ത്രാലയം ബുധനാഴ്ച രാവിലെ ഒരു പ്രസ്താവനയിൽ പറഞ്ഞു.
ഏപ്രിൽ 22 ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് ശേഷം കഴിഞ്ഞ കുറച്ച് ദിവസങ്ങളിൽ ഒരു തുർക്കി നാവിക കപ്പൽ കറാച്ചി തുറമുഖത്ത് സന്ദർശനം നടത്തിയിരുന്നു. ഇസ്ലാമാബാദിന്റെ ചുരുക്കം ചില ഉറച്ച സഖ്യകക്ഷികളിൽ ഒന്നാണ് അങ്കാറ.
ഏക നാവിക കപ്പലിന് പുറമെ, കുറഞ്ഞത് 26 പേർ കൊല്ലപ്പെട്ട പഹൽഗാം ആക്രമണത്തിന് ശേഷം കുറഞ്ഞത് ഒരു തുർക്കി വ്യോമസേന വിമാനമെങ്കിലും പാകിസ്ഥാനിൽ വന്നിറങ്ങിയതായി റിപ്പോർട്ടുകൾ പറയുന്നു.
പഹൽഗാമിൽ ഭീകരാക്രമണം നടന്നപ്പോൾ പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് തുർക്കിയിലായിരുന്നു, ആക്രമണത്തിന് മണിക്കൂറുകൾക്ക് ശേഷം അദ്ദേഹം തുർക്കി പ്രസിഡന്റ് റെസെപ് തയ്യിപ് എർദോഗനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ജമ്മു കശ്മീർ വിഷയത്തിൽ പാകിസ്ഥാന് തുർക്കി പ്രസിഡന്റ് നൽകിയ പിന്തുണയ്ക്ക് ഷെരീഫ് നന്ദിയും പറഞ്ഞു.
നാറ്റോ അംഗമായ തുർക്കി വർഷങ്ങളായി പാകിസ്ഥാന്റെ തന്ത്രപരമായ പങ്കാളിയാണ്, ഇസ്ലാമാബാദുമായി അടുത്ത പ്രതിരോധ ബന്ധം നിലനിർത്തമന്നുമുണ്ട്.
Türkiye expresses solidarity with Pakistan against India’s Attack