കരൂർ ദുരന്തത്തിന് ശേഷം ജനങ്ങളോട് നേരിട്ട് സംവേദിച്ച് വിജയ്; എത്തിയത് 32 ഗ്രാമങ്ങളിൽ നിന്നായി 2000 പേർ, ഡിഎംകെ സർക്കാരിനും സ്റ്റാലിനും രൂക്ഷ വിമർശനം

കാഞ്ചീപുരം: കരൂർ ദുരന്തത്തിന് ശേഷം കാഞ്ചീപുരത്ത് 32 ഗ്രാമങ്ങളിൽ നിന്നായി 2000 പേരോട് സംവേദിച്ച് തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ്. തമിഴക വെട്രി കഴകത്തിൻ്റെ പൊതുസമ്മേളനത്തിലാണ് വിജയ് വീണ്ടും ജനങ്ങൾക്ക് മുന്നിലെത്തിയിരിക്കുന്നത്. അണ്ണാമലൈ, എംജിആര്‍ എന്നിവരെ അനുസ്മരിച്ച് ആരംഭിച്ച് പ്രസംഗം ആരംഭിച്ച വിജയ് ഡിഎംകെ സർക്കാരിനെയും മുഖ്യമന്ത്രി സ്റ്റാലിനെയും രൂക്ഷമായി വിമർശിച്ചു.

അണ്ണായെ മറന്ന് പ്രവർത്തിക്കുന്നുവെന്ന് വിമർശിച്ച വിജയ് അണ്ണായെ മറന്നത് ആരെന്ന് ചോദ്യവും ഉന്നയിച്ചു. മക്കളിലേക്ക് ചെല്ലൂ എന്നാണ് അണ്ണാമലെ പറഞ്ഞത്, അത് ചെയ്യുന്നു എന്നും വിജയ് പറഞ്ഞു. കള്ളം പറഞ്ഞ് പറ്റിച്ച് ജനങ്ങളെ വോട്ട് ചെയ്യിക്കുന്നുവെന്നും കുറ്റപ്പെടുത്തി. കളളത്തരത്തിലൂടെ അധികാരത്തിലെത്തിയവരോട് ചോദ്യം ചോദിക്കാതെ ഇരിക്കില്ലെന്നും വിജയ് വ്യക്തമാക്കി. പോരാട്ടം യഥാർത്ഥ സാമൂഹ്യനീതിക്കായാണെന്നും ജനങ്ങളുടെ വാക്ക് കേൾക്കുമെന്നും വിജയ് വ്യക്തമാക്കി.

ജനങ്ങളുടെ പ്രശ്നത്തെക്കുറിച്ച് സംസാരിക്കാനാണ് വന്നത്. കാഞ്ചീപുരത്ത് വൻ മണൽക്കൊള്ള നടക്കുന്നു. കോടിക്കണക്കിന് രൂപയാണ് പലരും കൊള്ളയിലൂടെ നേടിയത്. നാലായിരം കോടിയുടെ അഴിമതിയാണ് നടന്നെന്നും വിജയ് പറഞ്ഞു. ഡിഎംകെയുടെ ലക്ഷ്യം കൊള്ളമാത്രമാണെന്നും വിജയ് ആരോപിച്ചു. സിൻഡിക്കേറ്റ് രൂപീകരിച്ചാണ് ഡിഎംകെയുടെ കൊള്ളയെന്ന് വ്യക്തമാക്കിയ വിജയ് മുഖ്യമന്ത്രി നല്ലവനായി അഭിനയിച്ചിട്ട് കാര്യമില്ലെന്നും കൂട്ടിച്ചേർക്കു. കരൂരിൽ റാലിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർ മരിച്ചതിന് ശേഷം ആദ്യമായാണ് വിജയ് തമിഴക വെട്രി കഴകത്തിന്റെ പൊതുവേദിയിലെത്തുന്നത്.

TVK founder, actor-politician Vijay, is all set to resume his political campaign on Sunday by addressing people at an indoor facility in nearby Kanchipuram district.

More Stories from this section

family-dental
witywide