തമിഴക വെട്രി കഴകം; നടന്‍ വിജയ് ‘മീറ്റ് ദി പീപ്പിള്‍’ പര്യടനം ഈ മാസം 13 മുതല്‍

ചെന്നൈ: തമിഴക വെട്രി കഴകം പ്രസിഡന്റും നടനുമായ വിജയ് തമിഴ്നാട്ടിൽ പര്യടനം നടത്തുന്നു. സംസ്ഥാന വ്യാപകമായി ‘മീറ്റ് ദി പീപ്പിള്‍’ എന്ന പേരിൽ നടത്തുന്ന പര്യടനം ഈ മാസം (സെപ്റ്റംബര്‍) 13 മുതല്‍ ആരംഭിക്കും. തിരുച്ചിറപ്പളളിയില്‍ നിന്ന് ആരംഭിക്കുന്ന പര്യടനത്തിൻ്റെ ആദ്യ ഘട്ടം ഒരാഴ്ച്ച നീണ്ടു നില്‍ക്കുമെന്നും ഏകദേശം 10 ജില്ലകളിലൂടെയായിക്കും പര്യടനം നടക്കുകയെന്നും പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കി.

താഴേത്തട്ടിലേക്ക് രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് എത്തിക്കാനാണ് പര്യടനത്തിൻ്റെ ലക്ഷ്യം. ഇതാടിസ്ഥാനമാക്കി വിജയ്‌യുടെ റോഡ് ഷോകള്‍, ബഹുജന സമ്പര്‍ക്ക പരിപാടികള്‍ എന്നിവ ഉള്‍ക്കൊളളിച്ചായിരിക്കും പര്യടനം നടക്കുകയെന്ന് ടിവികെ നേതാക്കള്‍ പറഞ്ഞു.കഴിഞ്ഞ മാസം മധുരയില്‍ ഓഗസ്റ്റ് 21-ന് നടന്ന തമിഴക വെട്രി കഴകത്തിന്റെ രണ്ടാം സംസ്ഥാന സമ്മേളനത്തിലാണ് സംസ്ഥാന പര്യടനം പ്രഖ്യാപിച്ചത്.

More Stories from this section

family-dental
witywide