തിരുവനന്തപുരത്തെ നടുക്കി സ്‌കൂള്‍ ബസിനകത്ത് കത്തിക്കുത്ത്; പ്ലസ് വണ്‍ വിദ്യാര്‍ഥി ഒൻപതാം ക്ലാസുകാരനെ കുത്തി, പൊലീസ് പിടിയില്‍

തിരുവനന്തപുരം: തലസ്ഥാനത്തെ നടുക്കി സ്‌കൂള്‍ ബസിനകത്ത് കത്തിക്കുത്ത്. നെട്ടയത്തെ സ്വകാര്യ സ്‌കൂള്‍ ബസിനുള്ളിൽ ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് കത്തി കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചത്.

പരിക്കേറ്റ വിദ്യാര്‍ഥിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുത്തിയ വിദ്യാര്‍ഥിയെ വട്ടിയൂര്‍ക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തു. കത്തിയും പൊലീസ് കണ്ടെടുത്തു.