
തിരുവനന്തപുരം: ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ചിന് മുൻപാകെ രണ്ട് പ്രതികൾ കീഴടങ്ങി. വിനീത, രാധാകുമാരി എന്നിവരാണ് കീഴടങ്ങിയത്. മറ്റൊരു പ്രതിയായ ദിവ്യ കീഴടങ്ങിയിട്ടില്ല. മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് പ്രതികള്‍ കീഴടങ്ങിയത്.
അന്വേഷണ സംഘത്തിന് പ്രതികൾ തട്ടിപ്പ് നടത്തിയതിന്റെ രേഖകൾ ലഭിച്ചിരുന്നു. ഇക്കാര്യം പൊലീസ് കോടതിയെ അറിയിച്ചിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് മൂന്നു ജീവനക്കാരികളുടെയും ബാങ്ക് രേഖകള്‍. 69 ലക്ഷം രൂപ ദിയ കൃഷ്‌ണയുടെ ഒ മൈ ഓസി ആഭരണ കടയിലെ ക്യു ആര്‍ കോഡില്‍ കൃത്രിമം കാട്ടി മൂന്ന് ജീവനക്കാരികള്‍ തട്ടിയെടുത്തു എന്നാണ് കേസ്.
കേസെടുത്തതിന് പിന്നാലെ ജീവനക്കാരികർ കൃഷ്ണകുമാറിനെതിരെയും ദിയക്കെതിരെയും തട്ടിക്കൊണ്ടുപോകൽ ആരോപിച്ചും പരാതി നൽകിയിരുന്നു. എന്നാൽ തെളിവില്ലാത്തതിനാൽ പരാതി തള്ളിയിരുന്നു.