റെയിൽവേ ട്രാക്കിൽ റീൽസ് ചിത്രീകരിക്കവേ രണ്ട് കുട്ടികൾ ട്രെയിൻ ഇടിച്ച് മരിച്ചു

റെയിൽവേ ട്രാക്കിൽ റീൽസ് നിർമ്മിക്കുന്നതിനിടെ പാസഞ്ചർ ട്രെയിൻ ഇടിച്ച് രണ്ട് കൗമാരക്കാർ മരിച്ചു. മധ്യപ്രദേശിലെ ദേവാസ് നഗരത്തിലെ ബിരാഖേഡി റെയിൽവേ ക്രോസിംഗിന് സമീപമുള്ള ട്രാക്കിൽ ചൊവ്വാഴ്ചയാണ് അപകടം. അലോക്, സണ്ണി യോഗി എന്നിങ്ങനെ 16 വയസ്സുള്ള രണ്ട് കുട്ടികളാണ് കൊല്ലപ്പെട്ടത്. അപകടത്തിൽ രണ്ടുപേരും സംഭവസ്ഥലത്ത് തന്നെ മരിച്ചുവെന്ന് പോലീസ് അറിയിച്ചു.

ഇരുവരും ചേർന്ന് വളരെക്കാലമായി സോഷ്യൽ മീഡിയയിൽ റീൽസ് നിർമ്മിക്കുന്നുണ്ട്. നാട്ടുകാർക്കിടയിൽ അറിയപ്പെടുന്ന ഇവർ പുതിയ റീൽ നിർമ്മിക്കുന്നതിൻ്റെ ഭാഗമായി ട്രാക്കിൽ ചിത്രീകരണം നടത്തുകയായിരുന്നു. ഇരു ട്രാക്കിലും ട്രെയിൻ വരുമ്പോഴായിരുന്നു ചിത്രീകരണം. എന്നാൽ എതിർ വശത്ത് ഇൻഡോർ-ബിലാസ്‌പൂർ ട്രെയിൻ വരുന്നത് ഇവരുടെ ശ്രദ്ധയിൽപ്പെടാത്തതിനെ തുടർന്നാണ് അപകടം.

Two children died after being hit by a train while shooting reels on railway tracks

More Stories from this section

family-dental
witywide