ഹോങ്കോങിൽ ചരക്ക് വിമാനം റണ്‍വേയില്‍ നിന്ന് തെന്നി കടലില്‍ വീണ് രണ്ട് ജീവനക്കാര്‍ മരിച്ചു

ഹോങ്കോങ്: തുര്‍ക്കി വിമാനകമ്പനിയായ എസിടി എയര്‍ലൈന്‍സിന്റെ ചരക്കു വിമാനം ലാന്‍ഡിങ്ങിനിടെ ഹോങ്കോങ് വിമാനത്താവളത്തിലെ റണ്‍വേയില്‍ നിന്ന് തെന്നി കടലില്‍ വീണ് രണ്ട് ജീവനക്കാര്‍ മരിച്ചു. തിങ്കളാഴ്ച പ്രാദേശിക സമയം 3.50-ഓടെയായിരുന്നു അപകടം.

ദുബായില്‍ നിന്ന് എത്തിയ ബോയിങ് 747 വിമാനമാണ് അപകടത്തിൽപ്പെട്ടത്.അപകട ശേഷം വെള്ളത്തില്‍ പകുതി മുങ്ങി താഴ്ന്ന്, മുന്‍ഭാഗവും വാലറ്റവും വേര്‍പ്പെട്ട് കിടക്കുന്ന നിലയിലായിരുന്നു വിമാനം. അപകട സമയം വിമാനത്തില്‍ ചരക്കില്ലായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തിന് പിന്നാലെ, നോര്‍ത്തേണ്‍ റണ്‍വേ താല്‍ക്കാലികമായി അടച്ചു.

Two crew members die after cargo plane skids off runway and falls into sea in Hong Kong

More Stories from this section

family-dental
witywide