
പെൻസിൽവാനിയ: പെൻസിൽവാനിയയിലെ ബ്രിസ്റ്റലിലുള്ള നഴ്‌സിംഗ് ഹോമിലുണ്ടായ സ്‌ഫോടനത്തിൽ കുറഞ്ഞത് രണ്ട് പേർ കൊല്ലപ്പെട്ടതായി പെൻസിൽവാനിയ ഗവർണർ ജോഷ് ഷാപിറോ സ്ഥിരീകരിച്ചു. പെൻസിൽവാനിയയിലെ ബ്രിസ്റ്റൽ ടൗൺഷിപ്പിലുള്ള സിൽവർ ലേക്ക് നഴ്‌സിംഗ് ഹോമിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് 2:15-ഓടെ ശക്തമായ സ്ഫോടനവും തീപിടുത്തവുമുണ്ടാകുകയായിരുന്നു.
കെട്ടിടത്തിനുള്ളിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നതിനാൽ രക്ഷാപ്രവർത്തനം തുടരുകയാണ്. പ്രാഥമിക നിഗമനമനുസരിച്ച് ഗ്യാസ് ചോർച്ചയാണ് സ്ഫോടനത്തിന് കാരണമായതെന്ന് കരുതപ്പെടുന്നു. ഗ്യാസ് മണക്കുന്നതായി പരാതി ലഭിച്ചതിനെത്തുടർന്ന് യൂട്ടിലിറ്റി ജീവനക്കാർ സ്ഥലത്തെത്തി പരിശോധന നടത്തുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിന്റെ ആഘാതത്തിൽ കെട്ടിടത്തിന്റെ ഒരു ഭാഗം തകരുകയും ബേസ്‌മെന്റിൽ വലിയ തീപിടുത്തമുണ്ടാവുകയും ചെയ്തു.
Two dead, five missing, several injured in Bristol nursing home explosion















