
ഹൂസ്റ്റൺ: ഹാരിസ് കൗണ്ടി ഷെരീഫ് ഓഫീസിലെ രണ്ട് പൊലീസ് ഉദ്യോഗസ്ഥർ മദ്യപിച്ച് വാഹനമോടിച്ച കേസിൽ അറസ്റ്റിൽ. കഴിഞ്ഞ വാരാന്ത്യത്തിൽ വ്യത്യസ്‌ത സംഭവങ്ങളിലാണ് സ്പെഷ്യൽ ഡെപ്യൂട്ടിമാരായ ഡുങ് ഹോങ്, അരിയാന ഐസിസ് മാർട്ടിനെസ് എന്നിവർ അറസ്റ്റിലായത്. ഇതിൽ മോശം പെരുമാറ്റ കുറ്റത്തിന് അരിയാന മാർട്ടിനെസിനെ ജോലിയിൽനിന്ന് പിരിച്ചുവിട്ടതായി ഹാരിസ് കൗണ്ടി ഷെരീഫ് ഓഫിസ് അറിയിച്ചു. നിലവിൽ ഇരുവരും ജാമ്യത്തിലിറങ്ങി. കോടതിയിൽ ഓഗസ്‌റ്റ് 29-ന് ഇവർ ഹാജരാകണം.