മണിപ്പൂരിൽ അസം റൈഫിൾസിൻ്റെ വാഹനത്തിന് നേരേ  ആക്രമണം; രണ്ട് ജവാന്മാർക്ക് വീരമൃത്യു

ഇംഫാൽ: മണിപ്പൂരിൽ സൈനിക സംഘമായ  അസം റൈഫിൾസ് സഞ്ചരിച്ച ട്രക്കിനു നേരെ ആക്രമണമുണ്ടായതായി സൈന്യം സ്ഥിരീകരിച്ചു.  ഇംഫാലിൻ്റെയും ചുരാചന്ദ്പൂരിന്റേയും ഇടയിൽ പതിയിരിക്കുകയായിരുന്ന ആയുധധാരികളായ ആക്രമിസംഘം  സൈന്യത്തിൻ്റെ വാഹനം കടന്നുപോകവെ  വാഹനത്തിന് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

വെടിവെപ്പിൽ രണ്ട് അസം റൈഫിൾ ജവാന്മാർ വീരമൃത്യു വരിച്ചുവെന്നും ഇവർക്കൊപ്പമുണ്ടായിരുന്ന ജവാന്മാർക്കും പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. വെള്ളിയാഴ്ച വൈകുന്നേരം ആറ് മണിയോടെയായിരുന്നു ആക്രമണം. ഇംഫാലിൽനിന്ന് ബിഷ്ണു‌പൂരിയിലേക്ക് പോവുകയായിരുന്ന അർധസൈനിക വിഭാഗത്തിന്റെ വാഹനത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. നമ്പോൾ സബൽ ലെയ്കായ് പ്രദേശത്ത് വെച്ച് അജ്ഞാതരായ തോക്കുധാരികൾ വെടിയുതിർക്കുകയായിരുന്നു. 33 ജവാന്മാരായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ ഒട്ടേറെപേർക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും റിപ്പോർട്ടിൽ പറയുന്നു.

More Stories from this section

family-dental
witywide