പാലക്കാട് വാളയാറിൽ അതിഥി തൊഴിലാളിയായ ഛത്തീസ്ഗഡ് സ്വദേശി രാംനാരായണിനെ ആൾക്കൂട്ടം മർദ്ദിച്ചുകൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് പേർ കൂടി അറസ്റ്റിലായി. കൊലപാതകത്തിൽ വിനോദ്, ജഗദീഷ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. അതേസമയം രാംനാരായണിന്റെ മൃതദേഹം വിമാനമാർഗം ജന്മനാടായ ഛത്തീസ്ഗഡിൽ എത്തിച്ചു.
കുറ്റക്കാർക്കെതിരെ ശക്തമായ നടപടി വേണമെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണു ദേവ് സായി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. രാംനാരായണിന്റെ കുടുംബത്തിന് ഛത്തീസ്ഗഡ് സർക്കാർ അഞ്ച് ലക്ഷം രൂപ ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്. വാളയാറിൽ കഴിഞ്ഞ ബുധനാഴ്ചയാണ് ആൾക്കൂട്ടത്തിന്റെ അതിക്രൂരമർദ്ദനത്തിന് ഇരയായി രാംനാരായൺ കൊല്ലപ്പെട്ടത്.
പ്രതികളെ ആദ്യദിവസങ്ങളിൽ പിടികൂടാൻ കഴിയാത്തതിനെ തുടർന്ന് പലരും രക്ഷപ്പെട്ടെന്നാണ് സംശയം. തമിഴ്നാട്ടിൽ ഉൾപ്പെടെ ഇവർക്കായി അന്വേഷണം നടത്താനാണ് തീരുമാനം. ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോണുകൾ ഇതിനകം നശിപ്പിക്കപ്പെട്ടിരിക്കാമെന്നും റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
Two more arrested in Walayar mob lynching case; body airlifted to hometown Chhattisgarh











