‘മൂന്ന് ഭാര്യമാരിൽ രണ്ടുപേരും കുടിയേറ്റക്കാർ’: ഇന്ത്യൻ വംശജയായ സ്ത്രീയുടെ പ്രസംഗം വൈറൽ; ടെക് കാർട്ടൽ ട്രംപിനെ ഭീഷണിപ്പെടുത്തുന്നുവെന്ന് മാഗ

സിയാറ്റിലിലെ ഐടി യൂണിയൻ തൊഴിലാളികളുടെ ഒരു യോഗത്തിൽ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ കുടിയേറ്റനയത്തെ വിമർശിക്കുന്ന പ്രസംഗത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇന്ത്യൻ ടെക് കാർട്ടൽ പ്രസിഡന്റിനെ ഭീഷണിപ്പെടുത്തുകയാണ് എന്നാരോപിച്ച് MAGA ഗ്രൂപ്പുകൾ രംഗത്തെത്തുകയും ചെയ്തു.

അതേസമയം, വീഡിയോയുടെ യഥാർത്ഥ്യം സ്ഥിരീകരിച്ചിട്ടില്ല. യോഗം നടന്നത് എപ്പോഴാണെന്നും വ്യക്തമല്ല. ഡോണാൾഡ് ട്രംപിന് ഒരു നല്ല കിക്ക് കൊടുക്കണം ശരിക്കുമെന്ന് പ്രസംഗക പറയുമ്പോൾ പ്രേക്ഷകരിൽ നിന്നു വലിയ കൈയടി കേൾക്കാം. പിന്നീട് അവർ പറഞ്ഞു,” ട്രംപിൻ്റെ കുടിയേറ്റവിരുദ്ധ നിലപാട് തന്നെ ആശ്ചര്യപ്പെടുത്താറുണ്ട്. കാരണം അദ്ദേഹത്തിന്റെ മൂന്ന് ഭാര്യമാരിൽ രണ്ടുപേരും കുടിയേറ്റക്കാരികളായിരുന്നു. ഒരു തമാശ ഉണ്ടല്ലോ മറ്റുള്ളവർ ചെയ്യാൻ താല്പര്യമില്ലാത്ത കഠിനാധ്വാനം ആവശ്യമായ എല്ലാ ജോലികളും കുടിയേറ്റക്കാരാണ് ചെയ്യുന്നത്. ഒരു അമേരിക്കക്കാരിക്കും അദ്ദേഹത്തെ വിവാഹം കഴിക്കാൻ താൽപര്യമില്ലായിരുന്നുവെന്ന് വേണം മനസ്സിലാക്കാൻ” അവർ പറഞ്ഞു.

പ്രസിഡന്റ് ദൈവമല്ല. രാജ്യത്തെ നിയമങ്ങൾ പ്രസിഡന്റാണ് ഉണ്ടാക്കുന്നതെന്ന് അദ്ദേഹം കരുതുന്നുണ്ടെങ്കിലും അത് സത്യവുമല്ല. നിങ്ങൾ വീട്ടിലേക്ക് മടങ്ങുമ്പോൾ ഭയപ്പെടേണ്ടതില്ല. നിങ്ങൾ രാത്രിയിൽ ഉത്കണ്ഠപ്പെടുന്നു എങ്കിൽ, അതിന്റെ അർത്ഥം നിങ്ങൾ ITServe അംഗമല്ലെന്നുള്ളതും, സംഘടനയായുള്ള ഐക്യത്തിന്റെ ശക്തിയിൽ നിങ്ങൾ വിശ്വസിക്കുന്നില്ലെന്നുള്ളതുമാണ് എന്നും അവർ പറഞ്ഞു.

ഈ വീഡിയോ പുറത്തെത്തുന്നത് H-1B വിസ പ്രശ്നം കൊടുമ്പിരി കൊണ്ട് ഇരിക്കുമ്പോഴാണ് . H-1B ആശ്രയത്വം കുറയ്ക്കാൻ ഭരണകൂടം കടുത്ത നിലപാട് സ്വീകരിക്കുകയും H-1B അപേക്ഷകൾക്ക് 100,000 ഡോളർ ഫീസ് നിർദേശിക്കുകയും ചെയ്തിരുന്നു. എങ്കിലും, അമേരിക്കയ്ക്ക് വിദേശ പ്രതിഭകൾ ആവശ്യമാണെന്ന് ട്രംപ് പിന്നീട് പ്രസ്താവിച്ചു.

അതേസമയം, വീഡിയോയോട് താഴെ നിരവധി കമൻ്റുകളാണ് ആളുകൾ കുറിക്കുന്നത്. ഇത് പ്രസിഡന്റിനെതിരായ ശാരീരിക അതിക്രമത്തിന് പ്രേരിപ്പിക്കുന്നതുപോലെ തോന്നുന്നു എന്ന് തുടങ്ങി ട്രംപിനെ അനുകൂലിച്ച് നിരവധി പേർ എത്തി. അമേരിക്കയിലെ ഏറ്റവും വലിയ ഐടി യൂണിയനാണ് ITServe Alliance. 2200-ൽ അധികം അംഗങ്ങളുണ്ട്. യു.എസ്. H-1B വിസ ക്വോട്ട ഇരട്ടിയാക്കാൻ ലക്ഷ്യമുന്നയിക്കുന്ന ജനപ്രതിനിധി രാജാ കൃഷ്ണമൂർത്തിയുടെ HIRE Act ബില്ലിനെ സംഘടന അടുത്തിടെ പിന്തുണച്ചിരുന്നു.

Two of his three wives were immigrants’: Indian-origin woman’s speech viral; MAGA says tech cartel openly bullying Trump

More Stories from this section

family-dental
witywide