
ഹൈദരാബാദ്: രാജ്യത്ത് സ്‌ഫോടനം നടത്താന്‍ ലക്ഷ്യമിട്ട രണ്ട് ഭീകരരെ പിടികൂടിയതായി ഹൈദരാബാദ് പൊലീസ്. സിറാജ് ഉര്‍ റഹ്‌മാന്‍ (29), സയ്യിദ് സമീര്‍ (28) എന്നിവരെയാണ് പിടികൂടിയിരിക്കുന്നത്. ഇവര്‍ക്ക് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
ഹൈദരാബാദ് നഗരത്തില്‍ വലിയ ഭീകരാക്രമണം നടത്താന്‍ ഭീകരര്‍ പദ്ധതിയിട്ടിരുന്നതായാണു പൊലീസ് പറയുന്നത്. ഇരുവരുടേയും താമസസ്ഥലത്തുനിന്ന് സ്‌ഫോടകവസ്തു നിര്‍മാണത്തിന് ആവശ്യമായ അമോണിയ, സള്‍ഫര്‍, അലുമിനിയം പൊടി എന്നിവയുള്‍പ്പെടെയുള്ള സാമഗ്രികളാണ് പൊലീസ് കണ്ടെടുത്തത്.
രഹസ്യ വിവരത്തെ തുടര്‍ന്ന് ആന്ധ്രാപ്രദേശിലെ കൗണ്ടര്‍ ഇന്റലിജന്‍സ് സെല്ലും തെലങ്കാന പൊലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരരെ കുടുക്കാനായത്. സിറാജ് ഉര്‍ റഹ്‌മാനെ ആന്ധ്രാപ്രദേശിലെ വിജയനഗരത്തില്‍നിന്നും ഇയാള്‍ നല്‍കിയ വിവരങ്ങള്‍ അനുസരിച്ച് സമീറിനെ ഹൈദരാബാദില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്.