വിമാനത്താവളത്തില്‍ രണ്ടുവയസ്സുള്ള കുഞ്ഞിനോട് കൊടും ക്രൂരത ; കാലില്‍ പിടിച്ച് തറയില്‍ അടിച്ച് യുവാവ്, കുട്ടിക്ക് ഗുരുതര പരുക്ക്

മോസ്‌കോ: രണ്ടുവയസുള്ള കുട്ടിയോട് കൊടുംക്രൂരതകാട്ടി യുവാവ്. റഷ്യയിലെ ഷെറിമെറ്റിവൊ വിമാനത്താവളത്തിലാണ് സംഭവം. ബെലാറസുകാരനായ വ്ലാഡിമിര്‍ വിറ്റകോവ് എന്നയാള്‍ ഇറാന്‍ സ്വദേശിയുടെ കുഞ്ഞിനു നേരെയാണ് കൊടും ക്രൂരത കാട്ടിയത്. കുട്ടിയുടെ അമ്മ, മകനുവേണ്ടി ഉന്തുവണ്ടി എടുക്കാന്‍ പോയ സമയത്തായിരുന്നു ആക്രമണം. കുഞ്ഞിനെ എടുത്തുയര്‍ത്തി തറയിലടിക്കുകയായിരുന്നു.

അടിയുടെ ആഘാതത്തില്‍ കുട്ടിയുടെ തലയോട്ടി തകരുകയും നട്ടെല്ലിനു സാരമായി പരുക്കേല്‍ക്കുകയും ചെയ്തു. ചികിത്സയിലുള്ള കുട്ടി കോമ അവസ്ഥയിലാണ്. യാതൊരു വിധ പ്രകോപനവുമില്ലാതെയാണ് ഇയാള്‍ കുട്ടിയെ എടുത്തുയര്‍ത്തി തറയിലടിച്ചത്. ഇസ്രായേല്‍ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെട്ട് കുടുംബത്തോടൊപ്പം റഷ്യയില്‍ എത്തിയതായിരുന്നു കുട്ടി.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വിമാനത്താവളത്തില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളില്‍ നിന്നും പ്രതിയെ തിരിച്ചറിഞ്ഞ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാള്‍ സ്ഥിരമായി മയക്കുമരുന്ന് ഉപയോഗിക്കുന്നതായി പൊലീസ് സംശയിക്കുന്നുണ്ട

More Stories from this section

family-dental
witywide