
കൊച്ചി : യെമന്‍ സ്വദേശികളായ രണ്ടു വിദ്യാര്‍ഥികളെ പുതുവൈപ്പിനിലെ കടലില്‍ കാണാതായി. ബീച്ചില്‍ കുളിക്കാനിറങ്ങിയ അബ്ദുള്‍ സലാം (21), ജബ്രാന്‍ ഖലീല്‍ (21) എന്നിവരെയാണ് തിങ്കളാഴ്ച ഉച്ചയോടെ കാണാതായത്.
കോസ്റ്റല്‍ പൊലീസ്, ഞാറയ്ക്കല്‍ പൊലീസ്, വൈപ്പിന്‍ ഫയര്‍ ഫോഴ്‌സ് തുടങ്ങിയവര്‍ കടലില്‍ തിരച്ചില്‍ നടത്തുകയാണ്. കോയമ്പത്തൂര്‍ രത്തിനം കോളജ് ഓഫ് ആര്‍ട്‌സ് ആന്‍ഡ് സയന്‍സിലെ വിദ്യാര്‍ഥികളാണ് കാണാതായ വിദ്യാര്‍ത്ഥികള്‍. ഇവരുള്‍പ്പെടെയുള്ള ഒമ്പതംഗ സംഘം വിനോദസഞ്ചാരത്തിനായാണ് കോയമ്പത്തൂരില്‍നിന്ന് കൊച്ചിയിലെത്തിയത്. 12 മണിയോടെ ബീച്ചിലെത്തിയ സംഘം നീന്താനായി കടലില്‍ ഇറങ്ങിയപ്പോഴാണ് 2 പേരെ കാണാതായത്. സംഘത്തിലെ എട്ടുപേര്‍ യെമന്‍ സ്വദേശികളും ഒരാള്‍ സുഡാന്‍ പൗരനുമാണ്.