മന്ത്രി സജി ചെറിയാൻ യാത്ര ചെയ്യവെ ഔദ്യോഗിക വാഹനത്തിന്റെ ടയർ ഊരിത്തെറിച്ചു; വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്റെ ഔദ്യോഗിക വാഹനത്തിന്റെ പിൻ ഇടത് ടയർ യാത്രയ്ക്കിടെ ഊരിത്തെറിച്ചു. ചെങ്ങന്നൂരിൽനിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയിൽ വാമനപുരം അടുത്തുവച്ചാണ് സംഭവം. മന്ത്രിസഭാ യോഗത്തിൽ പങ്കെടുക്കാനുള്ള യാത്രയ്ക്കിടെയായിരുന്നു ഇത്. മന്ത്രിക്കോ വാഹനത്തിലുണ്ടായിരുന്ന മറ്റുള്ളവർക്കോ പരുക്കില്ലാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്.

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. അപകടത്തെത്തുടർന്ന് ഡി.കെ. മുരളി എംഎൽഎയുടെ വാഹനത്തിലാണ് മന്ത്രി യാത്ര തുടർന്നത്. എട്ടാം നമ്പർ സ്റ്റേറ്റ് കാറിലായിരുന്നു മന്ത്രി യാത്ര ചെയ്തിരുന്നത്. വൻ അപകടം ഒഴിവായതിൽ ആശ്വാസമുണ്ടെന്ന് അധികൃതർ അറിയിച്ചു.

More Stories from this section

family-dental
witywide