
മോസ്കോ: ഇന്ത്യൻ വിദേശകാര്യ മന്ത്രി ജയശങ്കർ റഷ്യൻ പ്രസിഡന്റ് പുടിനുമായി കൂടിക്കാഴ്ച നടത്തിന്യൂഡൽഹി: ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ മൂന്ന് ദിവസത്തെ റഷ്യൻ സന്ദർശനത്തിനിടെ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി നിർണായക കൂടിക്കാഴ്ച നടത്തി. റഷ്യൻ വിദേശകാര്യ മന്ത്രി സെർഗെയ് ലാവ്‌റോവുമായുള്ള ചർച്ചയ്ക്കിടെ പുടിനും പങ്കെടുത്തു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ 50 ശതമാനം താരിഫ് ഭീഷണിയുടെ പശ്ചാത്തലത്തിൽ, ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിക്കെതിരായ വിമർശനങ്ങൾക്കിടയിലാണ് ഈ കൂടിക്കാഴ്ച. റഷ്യയുടെ ഉപപ്രധാനമന്ത്രി ഡെനിസ് മന്റുറോവ്, ഇന്ത്യയുടെ അംബാസഡർ വിനയ് കുമാർ എന്നിവരും ചർച്ചയിൽ പങ്കാളികളായി. ഇന്ത്യ-റഷ്യ ബന്ധം “രണ്ടാം ലോകയുദ്ധത്തിനുശേഷം ഏറ്റവും സ്ഥിരതയുള്ള ബന്ധമാണ് ഇന്ത്യയും റഷ്യയും തമ്മിള്ളതെന്നാണ് ജയശങ്കർ പ്രതികരിച്ചത്.
Tags: