യു.എസ്. മിസൈലുകള്‍ റഷ്യക്കെതിരെ ഉപയോഗിക്കേണ്ട, യു.എസ്. രഹസ്യവിലക്കില്‍ യുക്രെയ്‌ന് തിരിച്ചടി

വാഷിംഗ്ടണ്‍: റഷ്യക്കെതിരെ ചെറുത്തുനില്‍പ്പ് തുടരുന്ന യുക്രെയ്‌ന് പുതിയ പ്രതിസന്ധി. യു.എസ് നല്‍കിയ മിസൈലുകള്‍ റഷ്യക്കെതിരെ ഉപയോഗിക്കുന്നതില്‍ നിന്ന് യുക്രെയ്‌നെ പെന്റഗണ്‍ തടയുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. യുക്രെയ്നിന് നല്‍കിയ ദീര്‍ഘദൂര ആര്‍മി ടാക്ടിക്കല്‍ മിസൈല്‍ സിസ്റ്റംസ് റഷ്യക്കകത്തുള്ള സൈനിക ലക്ഷ്യങ്ങള്‍ ആക്രമിക്കാന്‍ ഉപയോഗിക്കുന്നതിനാണ് ഈ വിലക്ക്. എന്നാല്‍ യുഎസ് രഹസ്യമായാണ് ഇത്തരത്തിലൊരു വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

റഷ്യന്‍ ആക്രമണങ്ങളില്‍ പിടിച്ചു നില്‍ക്കാന്‍ ശ്രമിക്കുന്ന യുക്രെയ്‌ന് വലിയ തിരിച്ചടിയാണ് ഈ സംഭവം നല്കുന്നത്. ഇത്തരം വിലക്കുള്ള ദീര്‍ഘദൂര മിസൈലുകളുടെ ഉപയോഗത്തില്‍ അന്തിമ അധികാരം യു.എസ്. പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിനാണ്. അദ്ദേഹത്തിന്റെ അനുമതിക്ക് വിരുദ്ധമായി ഇത് യുക്രെയ്‌ന് ഉപയോഗിക്കാകില്ല.