ദേ ഇക്കാര്യത്തിൽ അമേരിക്കക്ക് പൂർണ ശരിവച്ച് യുഎഇ; ഉപരോധം ഏർപ്പെടുത്തിയ 7 സ്ഥാപനങ്ങൾക്കും പ്രവർത്തനാനുമതി ഇല്ല

ദുബൈ: അമേരിക്കയുടെ പല തീരുമാനങ്ങളും ലോകത്താകെ വലിയ വിമർശനമാണ് ഇപ്പോൾ നേരിടുന്നത്. തീരുവ പ്രഖ്യാപനത്തിലടക്കം ലോക രാജ്യങ്ങൾ വലിയ വിമർശനം ഉന്നയിക്കുന്നതിനിടെയാണ് അമേരിക്കക്ക് ആശ്വാസമേകുന്നൊരു തീരുമാനം യു എ ഇയിൽ നിന്നും ഉണ്ടായിരിക്കുന്നത്.
സുഡാൻ ബന്ധത്തിന്റെ പേരിൽ അമേരിക്ക ഉപരോധം ഏർപ്പെടുത്തിയിട്ടുള്ള സ്ഥാപനങ്ങൾക്ക് യു എ ഇയിലും പ്രവർത്തനാനുമതി നൽകില്ലെന്നതാണ് തീരുമാനം.

ഇത്തരത്തിലുള്ള ഏഴ് സ്ഥാപനങ്ങളും യു എ ഇയിൽ പ്രവർത്തിക്കുന്നില്ലെന്ന് നീതിന്യായ മന്ത്രാലയം സ്ഥിരീകരിച്ചു. ക്യാപിറ്റൽ ടാപ്പ് ഹോൾഡിങ് എൽഎൽസി, ക്യാപിറ്റൽ ടാപ്പ് മാനേജ്മെന്റ് കൺസൾട്ടൻസി എൽഎൽസി, ക്യാപിറ്റൽ ടാപ്പ് ജനറൽ ട്രേഡിങ് എൽഎൽസി, ക്രിയേറ്റീവ് പൈത്തൺ എൽഎൽസി, എമറാൾഡ് & റൂബി ഗോൾഡ് & ജ്വല്ലറി എൽഎൽസി, ഓൾഡ് ജനറേഷൻ ജനറൽ ട്രേഡിങ് എൽഎൽസി, ഹൊറൈസൺ അഡ്വാൻസ്ഡ് സൊല്യൂഷൻസ് ജനറൽ ട്രേഡിങ് എൽഎൽസി എന്നീ കമ്പനികൾക്കെതിരെയാണ് യു എസ് ഉപരോധം ഏർപ്പെടുത്തിയിട്ടുള്ളത്.

More Stories from this section

family-dental
witywide