
അബുദബിയിൽ നടന്ന പരിപാടിയിൽ കേരളത്തിന്റെ അതിദാരിദ്ര്യമുക്ത പ്രഖ്യാപനത്തെ യുഎഇ സഹിഷ്ണുത മന്ത്രി ഷെയ്ഖ് നഹ്യാൻ മുബാറക് ഉജ്ജ്വല നേട്ടമായി വാഴ്ത്തി. മറ്റ് സംസ്ഥാനങ്ങൾക്ക് പിന്തുടരാവുന്ന മാതൃകയാണിതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയൻ വേദിയിലിരിക്കെയായിരുന്നു യു എ ഇ മന്ത്രിയുടെ പ്രശംസ. ഇത് കേട്ട മുഖ്യമന്ത്രിയടക്കമുള്ളവർ പ്രശംസ കയ്യടിച്ച് സ്വീകരിച്ചു.
കേരളത്തിന്റെ ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്ന ശ്രമങ്ങളെയും പ്രവാസികളുടെ കഠിനാധ്വാനത്തെയും മന്ത്രി അഭിനന്ദിച്ചു. വിദ്യാഭ്യാസം, സാമൂഹ്യസൗഹാർദം, സാങ്കേതികവിദ്യ എന്നിവയിൽ കേരളം ഇന്ത്യയിലെ മുന്നണിപ്പട്ടികയിലാണെന്ന് ചൂണ്ടിക്കാട്ടി. പ്രവാസികൾ സമൂഹത്തിന്റെ അവിഭാജ്യ ഘടകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Tags:











