
6 ജി സാങ്കേതികവിദ്യ ആദ്യമായി പരീക്ഷിച്ച് യുഎഇ. അബുദാബിയിലെ ന്യൂയോർക് സിറ്റിയിലാണ് ആദ്യമായി അതിവേഗ നെറ്റ് വർക്ക് പരീക്ഷിച്ചത്. സെക്കൻ്റിൽ 145 ഗിഗാബൈറ്റ്സ് സ്പീഡാണ് 6 ജി വാഗ്ദാനം ചെയ്യുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ അതിവേഗ ഡാറ്റയാണ് 6 ജിയുടെ പ്രത്യേകത.ഇപ്പോൾ ഉപയോഗിക്കുന്ന ഏറ്റവും വേഗതയേറിയ നെറ്റ് വർക്കായ 5 ജി സാങ്കേതികവിദ്യയെക്കാൾ ഇരട്ടിയിലധികം വേഗതയിലാണ് 6 ജി പ്രവർത്തിക്കുക. 6 ജിസാങ്കേതികവിദ്യയുടെ വഴിത്തിരിവായി മാറിയെന്ന് യുഎഇയുടെ ആക്ടിംഗ് ചീഫ് ടെക്നോളജി ആൻഡ് ഇൻഫർമേഷൻ ഓഫീസറായ മർവാൻ ബിൻ ഷാക്കർ പ്രതികരിച്ചു.